ഹൃത്വിക് റോഷനും സബാ ആസാദും വേർപിരിയുന്നോ? ഹൃത്വിക് റോഷന്റെ ഡേറ്റിംഗ് ആപ്പ് പ്രൊഫൈൽ വൈറൽ 

AUGUST 15, 2026, 4:48 AM

ബോളിവുഡ് താരം ഹൃത്വിക് റോഷനും പങ്കാളി സബാ ആസാദും തമ്മിലുള്ള ബന്ധം വീണ്ടും സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു. പ്രമുഖ സെലിബ്രിറ്റി ഡേറ്റിംഗ് ആപ്പായ 'റായ'യിലെ  ഹൃത്വിക് റോഷന്റെത് എന്ന പേരിൽ പ്രചരിക്കുന്ന ഒരു പ്രൊഫൈലിന്റെ സ്ക്രീൻഷോട്ടാണ് പുതിയ ഊഹാപോഹങ്ങൾക്ക് വഴിതെളിച്ചിരിക്കുന്നത്.

ഹൃത്വിക് റോഷന്റെ ചിത്രവും വയസ്സും ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം ഹാൻഡിലും അടങ്ങിയ പ്രൊഫൈലാണ് പ്രചരിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന "നടൻ/നിർമ്മാതാവ്/സംരംഭകൻ" എന്നാണ് പ്രൊഫൈലിലെ വിവരണം. 

റെഡ്ഡിറ്റ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ സ്ക്രീൻഷോട്ട് വൈറലായതോടെ സബയുമായുള്ള ബന്ധം താരം അവസാനിപ്പിച്ചോ എന്ന ചോദ്യവുമായി ആരാധകർ രംഗത്തെത്തി. എന്നാൽ ഈ അക്കൗണ്ട് യഥാർത്ഥത്തിൽ ഹൃത്വിക്കിന്റേതാണോ എന്നതിലും നിലവിൽ സജീവമാണോ എന്നതിലും ഔദ്യോഗിക സ്ഥിരീകരണമില്ല.

vachakam
vachakam
vachakam

സ്ക്രീൻഷോട്ട് പ്രചരിച്ചതിന് പിന്നാലെ രസകരമായ പ്രതികരണങ്ങളുമായാണ് നെറ്റിസൺസ് രംഗത്തെത്തിയത്. "സബയുടെ കാര്യം ഇനി എന്താകും?", "അദ്ദേഹം സബയിൽ നിന്ന് 'ആസാദ്' (മുക്തൻ) ആയോ?" തുടങ്ങിയ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അതേസമയം, പ്രൊഫഷണൽ നെറ്റ് വർക്കിംഗിനായും പല പ്രമുഖരും റായ ആപ്പ് ഉപയോഗിക്കാറുണ്ടെന്നും അക്കൗണ്ടുകൾ പെട്ടെന്ന് ഡിലീറ്റ് ചെയ്യാറില്ലെന്നും താരം അതിൽ സജീവമാകണമെന്നില്ലെന്നും ചില ആരാധകർ ചൂണ്ടിക്കാട്ടുന്നു.

2021 മുതൽ പ്രണയത്തിലായ ഹൃത്വിക്കും സബയും കരൺ ജോഹറിന്റെ അമ്പതാം പിറന്നാൾ ആഘോഷ വേളയിലാണ് തങ്ങളുടെ ബന്ധം പരസ്യമാക്കിയത്. 2025 ഒക്ടോബറിൽ ഇരുവരും ഒന്നിച്ചുള്ള നാലാം വാർഷികം ആഘോഷിക്കുകയും ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഉയർന്നു വന്ന പുതിയ വിവാദങ്ങളെക്കുറിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam