'വിമർശനങ്ങൾ തന്നെ ബാധിച്ചിട്ടില്ലെന്ന് പറയാനാകില്ല'; അനുപമ വിവാദത്തിന് പിന്നാലെ പ്രതികരണവുമായി ധ്രുവ് വിക്രം

AUGUST 17, 2026, 9:56 PM

ചെന്നൈ: അനുപമ പരമേശ്വരന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി നടൻ ധ്രുവ് വിക്രം. വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചർച്ചകളും തനിക്കെതിരായ വിമർശനങ്ങളും തന്നെ ബാധിച്ചിട്ടില്ലെന്ന് പൂർണമായി പറയാനാകില്ലെന്നും, എന്നാൽ യാഥാർഥ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രധാനമെന്നും ധ്രുവ് പറഞ്ഞു. ഇന്ത്യ ടുഡേ തമിഴ് സംഘടിപ്പിച്ച റൗണ്ട് ടേബിൾ പരിപാടിയിലായിരുന്നു പ്രതികരണം.

സിനിമ പോലുള്ള ഒരു തൊഴിൽമേഖല തിരഞ്ഞെടുക്കുമ്പോൾ തന്നെ വിമർശനങ്ങളും അതിന്റെ ഭാഗമാണെന്ന് മനസിലാകുമെന്ന് ധ്രുവ് പറഞ്ഞു. ഈ ജോലി ഏറെ മനോഹരമാണെങ്കിലും അതിന് പല വശങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ ആരാണെന്നും എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും വ്യക്തമായി മനസിലാക്കണം. ജീവിതത്തിൽ സ്നേഹിക്കുന്നവരെയും പ്രധാനപ്പെട്ട കാര്യങ്ങളെയും ശക്തമായി സംരക്ഷിക്കേണ്ടതുണ്ടെന്നും ധ്രുവ് പറഞ്ഞു.

vachakam
vachakam
vachakam

സത്യത്തോടൊപ്പം നിൽക്കുകയും സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുകയും ചെയ്യുമ്പോൾ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് ഒരു പരിധിക്കപ്പുറം സ്വാധീനം ചെലുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങനെ പതിയെ ഒരാൾക്ക് സ്വന്തം ലോകം തന്നെ രൂപപ്പെടുമെന്നും, സ്വയം വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്നും ധ്രുവ് പറഞ്ഞു. സ്വകാര്യ ജീവിതത്തിന് കഴിയുന്നത്ര സംരക്ഷണം നൽകുന്നതും പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അനുപമ പരമേശ്വരൻ മുൻകാല പ്രണയബന്ധത്തിൽ നാർസിസിസ്റ്റിക് അബ്യൂസ് നേരിട്ടതായി അടുത്തിടെ നടത്തിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. മുൻ കാമുകന്റെ പേര് അനുപമ വ്യക്തമാക്കിയിരുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ അത് ധ്രുവ് വിക്രമാണെന്ന തരത്തിൽ ചർച്ചകളും വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ധ്രുവിന്റെ പ്രതികരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam