"ജീവിതത്തിലെ ഏറ്റവും മികച്ച രാവ്"; വിവാഹത്തെക്കുറിച്ച് മനസ്സ് തുറന്ന് ട്രെവിസ് കെൽസി

AUGUST 15, 2026, 5:04 AM

അമേരിക്കൻ പോപ്പ് ഗായിക ടെയ്‌ലർ സ്വിഫ്റ്റുമായുള്ള വിവാഹത്തെക്കുറിച്ച് ഒടുവിൽ പ്രതികരിച്ച് എൻ.എഫ്.എൽ  താരം ട്രെവിസ് കെൽസി. ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ നടന്ന രഹസ്യ ചടങ്ങിൽ ഇരുവരും വിവാഹിതരായെന്ന വാർത്തകൾക്ക് പിന്നാലെയാണ് പ്രതികരണം. തനിക്ക് ലഭിച്ച ഏറ്റവും മനോഹരമായ അനുഭവമായിരുന്നു ആ രാവെന്നും ജീവിതത്തിലെ ഏറ്റവും മികച്ച രാത്രിയായിരുന്നു അതെന്നും കെൽസി വ്യക്തമാക്കി.

മിസോറിയിലെ ചീഫ്‌സ് ട്രെയിനിംഗ് ക്യാമ്പിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് താരം വിവാഹ വിശേഷങ്ങൾ പങ്കുവെച്ചത്. വരാനിരിക്കുന്ന എൻ.എഫ്.എൽ സീസണിനായി തയാറെടുക്കുന്ന തിരക്കിലാണെങ്കിലും വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് താരം മറുപടി നൽകി. 

"വളരെ സന്തോഷം നിറഞ്ഞ ഒരു ഓഫ് സീസണായിരുന്നു അത്. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ രാത്രിയായിരുന്നു വിവാഹം. ഞങ്ങൾക്കൊപ്പം ആഘോഷിക്കാൻ എത്തിയ എല്ലാവർക്കും നന്ദി അറിയിക്കുന്നു," കെൽസി പറഞ്ഞു.

vachakam
vachakam
vachakam

മാഡിസൺ സ്ക്വയർ ഗാർഡൻ പോലൊരു ചരിത്രപ്രസിദ്ധമായ വേദയിൽ വെച്ച് വിവാഹിതനാകാൻ സാധിച്ചത് കുട്ടിക്കാലത്തെ വലിയൊരു ആഗ്രഹപൂർത്തീകരണമാണെന്നും കെൽസി കൂട്ടിച്ചേർത്തു. സ്വകാര്യത ഉറപ്പുവരുത്തി ഇത്തരം ഒരു ചടങ്ങ് സംഘടിപ്പിക്കാൻ സൗകര്യമൊരുക്കിയ എം.എസ്.ജി  ഉടമസ്ഥർക്കും അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി.

ജൂലൈ 3-നായിരുന്നു ഹോളിവുഡിലെയും കായികരംഗത്തെയും പ്രമുഖരുടെ സാന്നിധ്യത്തിൽ ഇരുവരുടെയും വിവാഹം നടന്നത്. നടൻ ആദം സാൻഡ്‌ലറാണ് വിവാഹ ചടങ്ങുകൾക്ക് നേതൃത്വം നൽകിയതെന്നും റിപ്പോർട്ടുകളുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam