സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് ടീം സി.ഇ.ഒ കാവ്യ മാരനും വിവാഹിതരാകാൻ ഒരുങ്ങുന്നതായി വീണ്ടും അഭ്യൂഹങ്ങൾ. അനിരുദ്ധിന്റെ അമ്മാവനും മുതിർന്ന നടനുമായ വൈ. ജി. മഹേന്ദ്രൻ കുടുംബത്തിൽ ഒരു "വലിയ വിവാഹം" നടക്കാൻ പോകുന്നുവെന്ന് അടുത്തിടെ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് തീയതിയും സ്ഥലവും സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവരുന്നത്.
റിപ്പോർട്ടുകൾ പ്രകാരം 2026 നവംബർ 10-ന് ഗ്രീസിൽ വെച്ചാകും ഈ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്. ചടങ്ങ് നടക്കുന്ന വേദി സംബന്ധിച്ച മറ്റ് വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. എന്നിരുന്നാലും വിവാഹത്തെക്കുറിച്ചോ നിശ്ചയത്തെക്കുറിച്ചോ അനിരുദ്ധോ കാവ്യയോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
വൈ. ജി. മഹേന്ദ്രൻ കെ.പി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് വൈ. ജി. മഹേന്ദ്രൻ വിവാഹ വാർത്തകൾക്ക് വീണ്ടും ജീവൻ നൽകിയത്: "അവന് (അനിരുദ്ധിന്) എൻ്റെ ആശംസകൾ നേരുന്നു. അവൻ ഒരു വലിയ വിവാഹജീവിതത്തിലേക്ക് കടക്കുകയാണ്. ആ പെൺകുട്ടി ഒരു സാധാരണക്കാരിയായ പെൺകുട്ടിയല്ല. ഇത്രയും വലിയൊരു ഐ.പി.എൽ ടീമിനെ ഭംഗിയായി നയിക്കാൻ ശേഷിയുള്ളയാളാണ്. പിതാവിന്റെ ബിസിനസ്സ് മിടുക്ക് അവൾക്ക് പാരമ്പര്യമായി ലഭിച്ചിട്ടുണ്ട്. രണ്ടുപേരും നല്ലൊരു ജോഡിയാണ്, ഒരുമിച്ച് സംഗീത ബിസിനസ്സിൽ ഏർപ്പെടാൻ അവർക്ക് കഴിയും''.
ദീർഘകാലമായി തുടരുന്ന പ്രണയ ഗോസിപ്പുകളിൽ ഇരുപക്ഷത്തുനിന്നും ഇതുവരെയും സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, നവംബറിലെ വിവാഹ വാ വാർത്തകൾ തെന്നിന്ത്യൻ സിനിമാ-കായിക ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
