സിനിമയിൽ നിന്ന് ഇടവേളയെടുക്കാൻ തൃഷ; നിർമാണത്തിലേക്കും രാഷ്ട്രീയത്തിലേക്കും കടന്നേക്കുമെന്ന് സൂചന

AUGUST 17, 2026, 10:26 PM

ചെന്നൈ: തെന്നിന്ത്യൻ നടി തൃഷ സിനിമാഭിനയത്തിൽനിന്ന് തത്കാലത്തേക്ക് ഇടവേളയെടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. താരവുമായി അടുത്ത വൃത്തങ്ങളാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയിരിക്കുന്നത്. നിലവിൽ കരാർ ഒപ്പുവെച്ചിട്ടുള്ള ചിത്രങ്ങളുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമായിരിക്കും താരം അഭിനയത്തിൽനിന്ന് മാറിനിൽക്കുക.

കഴിഞ്ഞ കുറച്ചുകാലമായി വളരെ തിരഞ്ഞെടുത്ത സിനിമകളിൽ മാത്രം അഭിനയിച്ചു വന്നിരുന്ന തൃഷ, നിർമാണ രംഗത്തേക്ക് ചുവടുവെക്കാൻ പദ്ധതിയിടുന്നതായും വിവരമുണ്ട്.

ഇതിനൊപ്പം താരം സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. തൃഷ രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ മധുരയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

vachakam
vachakam
vachakam

സൂര്യ നായകനായ കറുപ്പ്ചിത്രമാണ് ഈ വർഷം തൃഷയുടേതായി തിയേറ്ററുകളിലെത്തിയ പ്രമുഖ ചിത്രം. 'ഗർജനൈ', 'ചതുരംഗ വേട്ടൈ- 2' എന്നീ തമിഴ് ചിത്രങ്ങളും തെലുങ്കിൽ ചിരഞ്ജീവി നായകനാകുന്ന 'വിശ്വംഭര'യുമാണ് ഇനി പുറത്തിറങ്ങാനുള്ള തൃഷ ചിത്രങ്ങൾ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam