ബോളിവുഡ്, തെലുങ്ക് സിനിമാ രംഗത്ത് ശ്രദ്ധേയയായ നടി അനന്യ രാജിന്റെ പെട്ടെന്നുള്ള നിര്യാണം സിനിമാ ലോകത്തെയും ആരാധകരെയും വലിയ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. ജൂലൈ 15 ന് പുലര്‍ച്ചെ ഉറക്കത്തിലായിരുന്നു താരത്തിന്റെ അന്ത്യം. എന്നാല്‍ ഒരു മാസത്തിന് ശേഷമാണ് കുടുംബം ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറംലോകത്തെ അറിയിച്ചത്. കഠിനമായ ദുഖവും കുടുംബത്തിന്റെ സ്വകാര്യതയും കണക്കിലെടുത്താണ് മരണവാര്‍ത്ത പങ്കുവെക്കാന്‍ ഇത്രയും വൈകിയതെന്നാണ് സൂചന.
കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി അനന്യ ശാരീരികവും മാനസികവുമായ കഠിനമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയായിരുന്നുവെന്ന് കുടുംബം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വെളിപ്പെടുത്തി. ഈ പ്രതിസന്ധികളെയെല്ലാം ഒരു യോദ്ധാവിനെപ്പോലെ ധൈര്യത്തോടെയാണ് അവള്‍ നേരിട്ടതെന്നും ഉറക്കത്തില്‍ തികച്ചും സമാധാനപരമായാണ് വിടപറഞ്ഞതെന്നും കുടുംബം കുറിച്ചു. പ്രിയ നടിയുടെ ആത്മാവിനായി പ്രാര്‍ത്ഥിക്കണമെന്നും അവര്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ചു.
സംഗീത വീഡിയോകളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന മുംബൈ സ്വദേശിയായ അനന്യ, 2016 ല്‍ പുറത്തിറങ്ങിയ 7 അവേഴ്‌സ് ടു ഗോ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ദി ഫൈനല്‍ എക്‌സിറ്റ്, ഗോസ്റ്റ് എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നടിയുടെ പെട്ടെന്നുള്ള വേര്‍പാടില്‍ ഞെട്ടല്‍ രേഖപ്പെടുത്തി നിരവധി സഹപ്രവര്‍ത്തകരും ആരാധകരും സോഷ്യല്‍ മീഡിയയില്‍ അനുശോചന സന്ദേശങ്ങള്‍ പങ്കുവെക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
