കൊച്ചി: തന്റെ സിനിമാ ജീവിതത്തില്‍ അവസരങ്ങള്‍ കുറയാന്‍ മമ്മൂട്ടിയുടെ ഇടപെടലുണ്ടായെന്ന രീതിയില്‍ പ്രചരിച്ച വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി നടി ഉഷ ഹസീന. താന്‍ നേരിട്ട് ആരോപണം ഉന്നയിച്ചതല്ലെന്നും, വിശ്വസനീയരായ ചിലരില്‍ നിന്ന് കേട്ട വിവരമാണ് ഒരു അഭിമുഖത്തില്‍ പങ്കുവെച്ചതെന്നും ഉഷ ഹസീന പറഞ്ഞു.
സിനിമയില്‍ സജീവമായിരുന്ന കാലത്ത് ചില അവസരങ്ങള്‍ നഷ്ടമായതിനെക്കുറിച്ച് പലരും തന്നോട് പറഞ്ഞിരുന്നുവെന്ന് ഉഷ ഹസീന വ്യക്തമാക്കി. ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള സൈബര്‍ ആക്രമണവും നേരിടേണ്ടി വന്നതായി അവര്‍ പറഞ്ഞു.
'മമ്മൂട്ടി മനപ്പൂര്‍വ്വം എന്റെ അവസരങ്ങള്‍ കുറച്ചു എന്ന് ഞാന്‍ ഉറപ്പിച്ച് പറഞ്ഞിട്ടില്ല. പക്ഷേ, അത്തരത്തിലുള്ള കാര്യങ്ങള്‍ വിശ്വസനീയരായ ചിലര്‍ എന്നോട് പറഞ്ഞിരുന്നു. ഞാന്‍ കേട്ട കാര്യം മാത്രമാണ് തുറന്നു പറഞ്ഞത്. അതിന്റെ പേരില്‍ മമ്മൂട്ടിയുടെ ആരാധകരില്‍ നിന്ന് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വന്നത്. എന്നാല്‍ അത് എന്റെ വ്യക്തിപരമായ ആരോപണമല്ലെന്ന കാര്യം എല്ലാവരും മനസിലാക്കണം,' ഉഷ ഹസീന പറഞ്ഞു.
ഈ വിഷയം താന്‍ അന്തരിച്ച നടന്‍ ഇന്നസെന്റിനോടും പങ്കുവെച്ചിരുന്നുവെന്ന് ഉഷ ഹസീന വെളിപ്പെടുത്തി. തുടര്‍ന്ന് മമ്മൂട്ടിയുമായി സംസാരിക്കാമെന്ന് ഇന്നസെന്റ് ഉറപ്പ് നല്‍കിയതായും അവര്‍ പറഞ്ഞു.
'ഇക്കാര്യം ഇന്നസെന്റ് ചേട്ടനോട് പറഞ്ഞപ്പോള്‍ അദ്ദേഹം മമ്മൂക്കയുമായി സംസാരിക്കാമെന്ന് പറഞ്ഞു. പിന്നീട് അദ്ദേഹം പറഞ്ഞത്, അങ്ങനെ ഒന്നും ചെയ്തിട്ടില്ലെന്നാണ് മമ്മൂക്കയുടെ മറുപടി എന്നായിരുന്നു. ഇനിയും അത്തരമൊരു സാഹചര്യം ഉണ്ടാകില്ലെന്ന ഉറപ്പും ഇന്നസെന്റ് ചേട്ടന്‍ നല്‍കി,' അവര്‍ പറഞ്ഞു.
ഒടുവില്‍ താന്‍ വിധിയിലാണ് വിശ്വസിക്കുന്നതെന്നും, ലഭിക്കേണ്ട കഥാപാത്രങ്ങള്‍ ആരും തടയാന്‍ കഴിയില്ലെന്നുമാണ് ഇന്നസെന്റിനോട് പറഞ്ഞതെന്ന് ഉഷ ഹസീന കൂട്ടിച്ചേര്‍ത്തു.
'ഞാനും മമ്മൂക്കയും ഒരേ ദൈവത്തില്‍ വിശ്വസിക്കുന്നവരാണ്. എനിക്ക് ലഭിക്കേണ്ട കഥാപാത്രം വിധിയിലുണ്ടെങ്കില്‍ അത് എനിക്ക് തന്നെ ലഭിക്കും എന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് എന്റെ വാക്കുകള്‍ പലരും മറ്റൊരു രീതിയിലാണ് അവതരിപ്പിച്ചത്. എന്നാല്‍ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തപ്പോള്‍ എന്റെ തുറന്നുപറച്ചിലിനെ അഭിനന്ദിച്ചവരും ഉണ്ടായിരുന്നുവെന്ന്' ഉഷ ഹസീന വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
