ഡൽഹി: രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും. തൂക്കിലേറ്റുന്നതിന് പകരം വേദനയില്ലാത്ത മാർഗങ്ങളിലൂടെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് ഹർജി തള്ളിയത്. നിലവിലെ വധശിക്ഷ നടപ്പാക്കൽ രീതി കേന്ദ്രത്തിനു പുനപരിശോധിക്കാമെന്നും ഇതിനായി വിദഗ്ധസമിതിയെ നിയോഗിക്കാമെന്നും കോടതി അറിയിച്ചു.
വേദന കുറയ്ക്കുന്നതും ശിക്ഷിക്കപ്പെട്ടവരുടെ അന്തസ്സ് സംരക്ഷിക്കുന്ന ബദൽ മാർഗമുണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി ഉത്തരവിൽ നിർദേശിച്ചു. തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്നത് ക്രൂരവും മനുഷ്യത്വരഹിതവുമാണെന്നും അന്തസ്സോടെ മരിക്കാനുള്ള അവകാശവും ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നുമായിരുന്നു ഹർജിക്കാരൻ വാദിച്ചത്.
2017ൽ മുതിർന്ന അഭിഭാഷകനായ ഋഷി മൽഹോത്ര ആണ് തൂക്കിലേറ്റിയുള്ള വധശിക്ഷ രീതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. തൂക്കുകയർ വിധിക്കുന്ന സിആർപിസി സെക്ഷൻ 354 (5) വകുപ്പാണ് ഹർജിക്കാരൻ ചോദ്യംചെയ്തത്.
തൂക്കിലേറ്റുന്നതിന് പകരം മാരക കുത്തിവെപ്പ് ഉൾപ്പെടെ ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്നായിരുന്നു ഹർജിക്കാരൻ്റെ ആവശ്യം. വിദേശ രാജ്യങ്ങളിൽ തൂക്കിലേറ്റിയുള്ള വധശിക്ഷ ഒഴിവാക്കുന്ന കാര്യവും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
