ഫൊക്കാന തിരെഞ്ഞെടുപ്പിൽ വൻ വിജയവും ശക്തമായ പ്രാതിനിധ്യവും ഉറപ്പിച്ച് ടെക്‌സസ് റീജിയൻ 

AUGUST 18, 2026, 3:03 AM

ഹൂസ്റ്റൺ: ഫിലാഡൽഫിയ കൽഹാരി റിസോർട്ടിൽ നടന്ന ഫൊക്കാന കൺവെൻഷനിൽ ശക്തമായ പങ്കാളിത്തം കാഴ്ചവെച്ചു ടെക്‌സാസ് റീജിയൻ. മുൻ ഫൊക്കാന പ്രസിഡന്റ് ജി.കെ. പിള്ള, മുൻ റീജിയണൽ വൈസ് പ്രസിഡന്റുമാരായ രഞ്ജിത് പിള്ള, രജി കുര്യൻ, എറിക് മാത്യു, സന്തോഷ് ഐപ്പ് എന്നിവരുടെ നേതൃത്വത്തിൽ നാല്പതോളം പേരാണ് റീജിയണിലെ വിവിധ സംഘടനകളെ പ്രതിനിധാനം ചയ്തു ഫൊക്കാന കൺവെൻഷനിൽ പങ്കെടുത്തത്. 

അവിടെ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ ആർവിപി ആയി റജി കുര്യൻ വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുപ്പോൾ ഓഡിറ്റർ സ്ഥാനാർഥിയായി നോമിനേഷൻ നൽകിയ ജോൺ ജേക്കബ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

തന്റെ തൊട്ടടുത്ത സ്ഥാനാർഥിയെക്കാൾ 22 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റീജിയണൽ വൈസ് പ്രസിഡന്റായി റജി കുര്യൻ തെരഞ്ഞെടുക്കപ്പെട്ടത്. 

vachakam
vachakam
vachakam

പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിന്റെ പ്രവർത്തനങ്ങളിലും വരും ഫൊക്കാന കൺവെൻഷനുകളിലും ടെക്‌സാസ് റീജിയൻ ശക്തമായി നിലകൊള്ളുമെന്നു റെജി കുര്യനും ജോൺ ജേക്കബും പ്രസ്താവിച്ചു.

തങ്ങളെ വിജയിപ്പിച്ച പ്രവർത്തകർക്ക് നന്ദിയും അവർ രേഖപ്പെടുത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam