ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് 'കേരളം' എന്ന് മാറ്റുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കി. പാര്‍ലമെന്റിന്റെ ഇരുസഭകളും ഏകകണ്ഠമായി പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ മാറ്റം ഔദ്യോഗികമായി പ്രാബല്യത്തില്‍ വരുന്നത്.
രാഷ്ട്രപതിയുടെ അനുമതി ലഭിച്ച പശ്ചാത്തലത്തില്‍, ഇനിമുതല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് തന്നെ രേഖപ്പെടുത്തും. മലയാളത്തിന് പുറമെ ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള മറ്റ് എല്ലാ ഭാഷകളിലും 'കേരള' (Kerala) എന്നതിന് പകരം 'കേരളം' (Keralam) എന്നായിരിക്കും ഇനി ഉപയോഗിക്കുക.
പുതിയ ഉത്തരവ് ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍, വിജ്ഞാപനങ്ങള്‍, വിവിധ ബോര്‍ഡുകള്‍, സൈന്‍ബോര്‍ഡുകള്‍ എന്നിവയിലെല്ലാം പുതിയ പേര് മാറ്റിയഴുതിത്തുടങ്ങും. മാതൃഭാഷയിലെ യഥാര്‍ത്ഥ ഉച്ചാരണം തന്നെ ഔദ്യോഗിക തലത്തിലും കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ ചരിത്രപരമായ പേരുമാറ്റം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
