നടി സ്വാതി റെഡ്ഡി വിവാഹിതയായി; സംവിധായകൻ ശ്രീകാന്ത് നഗോതിക്കൊപ്പം പുതിയ ജീവിതത്തിന് തുടക്കം

JULY 9, 2026, 3:15 AM

കൊച്ചി: ആമേൻ, നോർത്ത് 24 കാതം തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി സ്വാതി റെഡ്ഡി വീണ്ടും വിവാഹിതയായി. തന്റെ ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കമിട്ട വിവരം സോഷ്യൽ മീഡിയയിലൂടെയാണ് താരം ആരാധകരുമായി പങ്കുവെച്ചത്.

സ്വാതി നായികയായ മന്ത് ഓഫ് മധു എന്ന ചിത്രത്തിന്റെ സംവിധായകനായ ശ്രീകാന്ത് നഗോതിയാണ് വരൻ. ഇത് സ്വാതിയുടെ രണ്ടാം വിവാഹമാണ്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ സ്വകാര്യമായും ലളിതമായുമാണ് വിവാഹ ചടങ്ങുകൾ നടന്നത്.

"Hitched" എന്ന ഒറ്റവാക്ക് കുറിച്ചുകൊണ്ടാണ് വിവാഹവാർത്ത സ്വാതിയും ശ്രീകാന്തും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വിവാഹചടങ്ങിനിടെ പൂജ നടക്കുമ്പോൾ പരസ്പരം കൈകോർത്തിരിക്കുന്ന ചിത്രമാണ് ഇരുവരും പങ്കുവെച്ചത്. ചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകരും സിനിമാ മേഖലയിലെ സഹപ്രവർത്തകരും ആശംസകളുമായി എത്തി.

vachakam
vachakam
vachakam

നടി ശ്രേയ ധന്വന്തരി, മുൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ട, ലക്ഷ്മി റെഡ്ഡി, സംവിധായിക നന്ദിനി റെഡ്ഡി തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകൾ നേർന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam