'സിനിമ പരാജയപ്പെട്ടപ്പോൾ തിരിഞ്ഞു നോക്കിയില്ല'; ജയറാമിനെതിരെ ഗുരുതര ആരോപണവുമായി നടി ഉഷ ഹസീന

JULY 8, 2026, 1:59 AM

കൊച്ചി: നടൻ ജയറാമിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി ഉഷ ഹസീന. ജയറാമിന്റെ ഉറപ്പിനെ വിശ്വസിച്ചാണ് തന്റെ സഹോദരനും നിർമാതാവുമായ ഹസീബ്, മകൻ കാളിദാസ് ജയറാമിന്റെ സിനിമ നിർമിക്കാൻ തയ്യാറായതെന്നും ചിത്രം പരാജയപ്പെട്ടതിന് ശേഷം ജയറാം സഹായിക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ലെന്നും ഉഷ ഹസീന ആരോപിച്ചു. ഒരു അഭിമുഖത്തിലായിരുന്നു പ്രതികരണം.

'ആടുപുലിയാട്ടം' എന്ന ചിത്രത്തിലൂടെയാണ് ജയറാമിന് മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് ലഭിച്ചത്. ആ സിനിമ നിർമിച്ചത് എന്റെ സഹോദരൻ ഹസീബാണ്. ചിത്രം വലിയ വിജയമായതോടെ ജയറാമും ഹസീബും വളരെ അടുത്ത ബന്ധത്തിലായി. അദ്ദേഹം വീട്ടിൽ വരികയും നിരന്തരം ഫോണിൽ സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു.

ജയറാമിന്റെ പെരുമാറ്റം പുറമേ കാണുന്നതുപോലെയല്ലെന്നാണ് എനിക്ക് തോന്നിയിരുന്നത്. അതുകൊണ്ടുതന്നെ ഹസീബിനോടും ഭാര്യയോടും അദ്ദേഹത്തെ അമിതമായി വിശ്വസിക്കരുതെന്ന് പലതവണ പറഞ്ഞിരുന്നു. എന്നാൽ ഹസീബ് അത് കേട്ടില്ല.

vachakam
vachakam
vachakam

കാളിദാസ് ജയറാമിന്റെ സിനിമ ആദ്യം മറ്റൊരാൾ നിർമിക്കാനിരുന്നതാണ്. പിന്നീട് ആ പദ്ധതി ഹസീബിന്റെ കൈകളിലെത്തി. ചിത്രം ഏറ്റെടുക്കാൻ മടിച്ചപ്പോൾ, എന്തെങ്കിലും പ്രശ്നമുണ്ടായാൽ താൻ കൂടെയുണ്ടാകുമെന്നും എല്ലാ സഹായവും ചെയ്യുമെന്നും ജയറാം ഉറപ്പ് നൽകിയിരുന്നു. ആ വാക്ക് വിശ്വസിച്ചാണ് ഹസീബ് വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുത്ത് സിനിമ പൂർത്തിയാക്കിയത്.

എന്റെ ഭർത്താവും ഇളയ സഹോദരനും ആ പദ്ധതി മുന്നോട്ടുകൊണ്ടുപോകരുതെന്ന് ഹസീബിനെ ഉപദേശിച്ചിരുന്നു. എന്നാൽ 'ജയറാമേട്ടൻ എന്റെ കൂടെയുണ്ട്' എന്ന വിശ്വാസത്തിലായിരുന്നു അവൻ. പിന്നീട് ചിത്രം പരാജയപ്പെട്ടതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായി. കടബാധ്യതകൾ കാരണം ഹസീബ് മാനസികമായി തകർന്നു. തുടർന്ന് അദ്ദേഹത്തിന് സ്ട്രോക്ക് ഉണ്ടാവുകയും ജീവൻ രക്ഷിക്കാൻ കീഹോൾ ശസ്ത്രക്രിയ വരെ നടത്തേണ്ട സാഹചര്യമുണ്ടാവുകയും ചെയ്തു.

ഈ കാര്യങ്ങൾ മലയാള സിനിമയിലെ പലർക്കും അറിയാമായിരുന്നു. എന്നാൽ ജയറാം മാത്രം ഒരിക്കൽ പോലും വിളിച്ച് അന്വേഷിച്ചില്ല. സിനിമ പരാജയപ്പെട്ടതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് പോലും ചോദിച്ചിട്ടില്ല.

vachakam
vachakam
vachakam

സംഭവത്തിന് മൂന്ന് വർഷങ്ങൾക്ക് ശേഷം മകളുടെ വിവാഹത്തിനാണ് ജയറാം വിളിച്ചത്. അപ്പോഴാണ് ഹസീബിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദിച്ചത്. പിന്നീട് വാട്സ്ആപ്പിൽ സന്ദേശം അയച്ച് 'എന്റെ വാക്ക് കേട്ടിട്ടാണ് ഇത് സംഭവിച്ചത്, ഞാൻ പത്ത് ദിവസത്തിനകം വീട്ടിലേക്ക് വരാം' എന്നും പറഞ്ഞിരുന്നു. എന്നാൽ ഇന്നുവരെ അദ്ദേഹം വീട്ടിലെത്തിയിട്ടില്ലെന്നും ഉഷ ഹസീന ആരോപിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam