തിരുവനന്തപുരം: പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അനുശോചനം രേഖപ്പെടുത്തി. തെന്നിന്ത്യൻ സിനിമാ സംഗീതത്തിലെ ഏറ്റവും ഔന്നത്യമുള്ള വ്യക്തിത്വമായിരുന്നു ജാനകിയമ്മയെന്ന് അദ്ദേഹം അനുസ്മരിച്ചു. പാട്ടിന്റെ അമ്മയ്ക്ക് പ്രണാമം അർപ്പിച്ചുകൊണ്ട്, മലയാളിയുടെ ആത്മാവിൽ ഇത്രയും മധുരവും ഊർജസ്വലവും ആഹ്ളാദഭരിതവുമായ മറ്റൊരു ശബ്ദം വേറെയില്ലെന്ന് അദ്ദേഹം തന്റെ അനുശോചന സന്ദേശത്തിൽ കുറിച്ചു.
എസ് ജാനകിയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അനുശോചനം
മറ്റൊരു നാട്ടിൽ നിന്നെത്തി മലയാളി മനസ്സ് കീഴടക്കിയ മഹാഗായിക എസ് ജാനകി വിടവാങ്ങുമ്പോൾ നീണ്ട ഒരു കാഘത്തിന് തിരശ്ശീല വീഴുക കൂടിയാണ്.
ശബ്ദവും ഭാവവും കൊണ്ട് തലമുറകളെ ഒപ്പം നടത്തിയ എക്കാലത്തേയും മികച്ച ഗായിക എസ് ജാനകിയുടെ വേർപാടിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
സിനിമാഗാനത്തെ നേരിട്ട് ഹൃദയങ്ങളിലേക്ക് പകർന്ന ആലാപന ശൈലിയിലൂടെ ദക്ഷിണേന്ത്യൻ സിനിമാ സംഗീതത്തിലെ പൂങ്കുയിലായി മാറിയ പ്രിയ ഗായികയാണ് എസ് ജാനകി. എല്ലാ മലയാളികളുടെയും ഹൃദയത്തിൽ അവർ ഇരിപ്പുറപ്പിച്ചു. ഈ നാട്ടുകാരിയല്ല അവരെന്ന് ചിന്തിക്കാൻ പോലും മലയാളിക്കാവില്ല.കവിതയുടെ സൗന്ദര്യവും സംഗീത സംവിധായകൻ കൽപ്പിക്കുന്ന സംഗീതത്തിൻ്റെ പൂർണമായ പ്രയോഗവും കൊണ്ട് സിനിമക്കപ്പുറത്തേക്ക് വളർന്നതാണ് എസ് ജാനകിയുടെ പാട്ടുകൾ. നീലജലാശയത്തിൽ., നാഥാ നീ വരും, തേനും വയമ്പും തുടങ്ങി അസംഖ്യം ഭാവ ഗാനങ്ങൾ.17 ഭാഷകളിൽ അയ്യായിരത്തോളം ഗാനങ്ങൾ പാടി. സിനിമ മറവിയിലേക്ക് മറഞ്ഞപ്പോഴും ജാനകിയുടെ പാട്ടുകൾ മലയാളികളുടെ ചുണ്ടുകളിൽ വർഷങ്ങളായി വാടാതെ നിൽക്കുന്നു.
ഭാഷയുടെയും ദേശാതിർത്തികളുടെയും പരിധി മറികടന്ന് കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ ഇടം നേടിയ അതുല്യ ഗായിക എസ്. ജാനകിയുടെ വിയോഗം ഇന്ത്യൻ സംഗീതലോകത്തിന് തീരാനഷ്ടമാണ്.
മലയാളിയുടെ ഹൃദയ വികാരങ്ങൾക്ക് മധുര സംഗീതത്തിലൂടെ നിത്യത നൽകിക പ്രയ ഗായികയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുക്കുന്നു.
എസ്. ജാനകിയുടെ വിയോഗം സംഗീതലോകത്തിന് തീരാ ദുഖം: റോജി എം. ജോൺ
പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിയുടെ വിയോഗത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ അനുശോചനം രേഖപ്പെടുത്തി.
തലമുറകളെ സംഗീതത്തിലൂടെ ബന്ധിപ്പിച്ച അപൂർവ പ്രതിഭയായിരുന്നു എസ്. ജാനകിയെന്ന് അദ്ദേഹം പറഞ്ഞു. ഭാഷകളുടെ അതിരുകൾ മറികടന്ന് പതിറ്റാണ്ടുകളോളം കോടിക്കണക്കിന് സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടിയ അവരുടെ ശബ്ദം ഇന്ത്യൻ സംഗീതത്തിന്റെ അമൂല്യ സമ്പത്താണ്.സംഗീതത്തിന് അവർ നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും. ജനകിയമ്മയുടെ ഗാനങ്ങൾ വരുംതലമുറകളെയും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
എസ്. ജാനകിയുടെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സംഗീതലോകത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
എസ്. ജാനകിയുടെ വിയോഗം സംഗീത ലോകത്തിന് നികത്താനാകാത്ത നഷ്ടം : ബിനോയ് വിശ്വം
ഭാഷയുടെ അതിർത്തികൾ ഭേദിച്ച ആ സ്വരമാധുരി മലയാളികൾക്ക് ഭാവ സാന്ദ്രമായ ഒട്ടേറെഗാനങ്ങൾ സമ്മാനിച്ചു. മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് എസ്. ജനകി നൽകിയ സംഭവാനകൾ വിലമതിക്കാനാകാത്തതാണ്. തലമുറകളെ വിസ്മയിപ്പിച്ച സംഗീത പ്രതിഭയ്ക്ക് ആദരവോടെ വിട.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
