'ടി.ബി. മുക്ത കേരളം': ക്ഷയരോഗത്തിനെതിരായ പോരാട്ടത്തിൽ കൈകോർത്ത് കുടുംബശ്രീയും

JULY 31, 2026, 10:29 PM

ആലപ്പുഴ: സംസ്ഥാനത്തെ ക്ഷയരോഗമുക്തമാക്കുക ('ടി.ബി. മുക്ത കേരളം') എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാന ടി.ബി. സെല്ലുമായി ചേർന്ന് വിപുലമായ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് കുടുംബശ്രീ. കുടുംബശ്രീയുടെ ഫുഡ്, ന്യൂട്രീഷ്യൻ, ഹെൽത്ത്, വാഷ്-സാനിറ്റേഷൻ പദ്ധതിയുടെ ഭാഗമായാണ് ഈ പ്രതിരോധ കാമ്പയിൻ സംഘടിപ്പിക്കുന്നത്.

കുടുംബശ്രീയുടെ വിശാലമായ താഴെത്തട്ടിലുള്ള ശൃംഖല പ്രയോജനപ്പെടുത്തി ക്ഷയരോഗത്തെക്കുറിച്ചുള്ള അവബോധം ഓരോ വീടുകളിലേക്കും എത്തിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ജില്ല, ബ്ലോക്ക് തലങ്ങളിൽ ആരോഗ്യവകുപ്പുമായി സംയോജിച്ച് ആസൂത്രണ-ഏകോപന യോഗങ്ങൾ സംഘടിപ്പിക്കും.

ജില്ലയിലെ സി.ഡി.എസ്. ചെയർപേഴ്‌സൺമാർക്കും ഉദ്യോഗസ്ഥർക്കുമുള്ള പ്രത്യേക പരിശീലനം നൽകിക്കഴിഞ്ഞു. സി.ഡി.എസ്. അംഗങ്ങൾ വഴി അയൽക്കൂട്ടങ്ങളിലേക്കും അവിടെനിന്ന് ജില്ലയിലെ ഓരോ കുടുംബത്തിലേക്കും ബോധവത്കരണ സന്ദേശം എത്തിക്കും.

vachakam
vachakam
vachakam

ക്ഷയരോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ, രോഗവ്യാപനത്തിന് കാരണമാകുന്ന സാഹചര്യങ്ങൾ, സൗജന്യ രോഗനിർണ്ണയ പരിശോധനകൾ, ലഭ്യമായ അത്യാധുനിക ചികിത്സാസംവിധാനങ്ങൾ, പ്രതിരോധ ശേഷിക്ക് പോഷകാഹാരത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ചാണ് ബോധവത്കരണം നൽകുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam