ഡൽഹി ജന്ദർ മന്ദിറിൽ സിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിൽ ക്ഷമചോദിച്ച് റുചിക സിംഗ്.
തനിക്ക് 15 വയസ്സ് മാത്രമാണ് പ്രായമെന്നും സുഹൃത്തുക്കൾക്കൊപ്പം കൊനോട്ട് പ്ലേസ് സന്ദർശിച്ച ശേഷം പ്രതിഷേധ സ്ഥലത്തെത്തിയതാണെന്നും അവിടെയുള്ളവരുടെ സ്വാധീനത്തിലാണ് മുദ്രാവാക്യം വിളിച്ചതെന്നും വീഡിയോയിൽ പറയുന്നുണ്ട്.
"ഞാൻ അവിടെയുണ്ടായിരുന്നവരുടെ സ്വാധീനത്തിൽ പെട്ടുപോയതാണ്. എനിക്ക് 15 വയസ്സ് മാത്രമാണ് പ്രായം. ഞാൻ ചെയ്തത് ക്ഷമിക്കാവുന്ന ഒന്നല്ല. ഇത് എന്റെ ആദ്യത്തെയും അവസാനത്തെയും തെറ്റാണ്. രാജ്യം മുഴുവനോടും ഞാൻ മാപ്പ് ചോദിക്കുന്നു," എന്ന് വീഡിയോയിൽ പറയുന്നു.
അതേസമയം, പ്രതിഷേധത്തിനിടയിൽ തനിക്കെതിരെ ഉയര്‍ന്ന അധിക്ഷേപ പരാമർശങ്ങളിൽ വിദ്യാർത്ഥികളോട് ക്ഷമിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു. "എനിക്കെതിരെയും എന്റെ അമ്മയ്ക്കെതിരെയും നടത്തിയ പരാമർശങ്ങൾ വേദനാജനകമായിരുന്നു. എന്നാൽ യുവാക്കൾക്ക് തങ്ങളുടെ തെറ്റുകളിൽ നിന്ന് പഠിക്കാൻ അവസരം നൽകണം," എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
സംഭവത്തിൽ നോയിഡയിലെ എക്‌സ്‌പ്രസ്‌വേ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സീറോ എഫ്ഐആർ തുടരന്വേഷണത്തിനായി ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ (BNS) 352, 353(1), 356(1) വകുപ്പുകൾ പ്രകാരമാണ് കേസ്. അതിനിടെ, പരാമർശങ്ങൾ അനുകൂലിക്കുന്നില്ലെങ്കിലും ക്രിമിനൽ കേസെടുക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് തടസ്സമാകുമെന്നും സിവിൽ മാനനഷ്ടക്കേസാണ് നൽകേണ്ടതെന്നും സിജെപി (CJP) വക്താവ് സൗരവ് ദാസ് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
