ഗോൾഫ് വ്യൂ സമ്മർ പിക്‌നിക് അവിസ്മരണീയമായി

SEPTEMBER 30, 2026, 7:45 PM

ഷിക്കാഗോ: ഡിസ്‌പ്ലൈൻസ് ഗോൾഫ് വ്യൂ ഡെവലപ് സെന്ററിൽ ജോലിചെയ്തിട്ടുള്ള  മലയാളികൾ ആദ്യമായി നടത്തിയ സമ്മർ പിക്‌നിക് അവിസ്മരണീയമായി.

സെപ്തംബർ 26 ശനിയാഴ്ച രാവിലെ 11മണിക്ക് ഡിസ്‌പ്ലേയിൻസ് ലയ്ൻസ്‌വുഡ്‌സിൽ ആരംഭിച്ച പരിപാടികളിൽ ഗോൾഫ് വ്യൂ ജീവനക്കാരും മുൻ ജീവനക്കാരുമായിരുന്നിട്ടുള്ള ഷിക്കാഗോയിലെ നിരവധി സുഹൃത്തുക്കൾ കുടുംബസമേതം സജീവമായി പങ്കെടുത്തു.

ഗെയിംസ്, സ്‌നേഹവിരുന്ന് എന്നിവ ഉൾപ്പടയുള്ള  വിവിധ പരിപാടികൾ നാലുമണിക്ക് സമാപിച്ചു. വിരമിച്ച സീനിയർ അംഗങ്ങൾ മുതൽ ഓരോരുത്തരും ഗോൾഫ് വ്യൂ സെന്ററിൽ ജോലി ചെയ്തുവരവെ തങ്ങൾക്ക് ഉണ്ടായ സന്തോഷകരമായ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തത് കൂട്ടായ്മയുടെ പുതിയ അനുഭവമായി.

vachakam
vachakam
vachakam

ഗോൾഫ് വ്യൂ സെന്റർ മലയാളി സ്റ്റാഫ് ആദ്യമായി നടത്തിയ സമ്മർ ഫാമിലി പിക്‌നിക്ക് എല്ലാ അംഗങ്ങളെയും പരസ്പരം നേരിൽ കാണാനും സന്തോഷം പങ്കിടാനുമുള്ള സുവർണ്ണാവസരമാകുവാൻ കഴിഞ്ഞതായി അംഗങ്ങൾ പറഞ്ഞു.

പിക്‌നിക്ക് വൻ വിജയമാക്കിയ എല്ലാവർക്കും സംഘാടകർ നന്ദി പറഞ്ഞു. പ്രോഗ്രാം കമ്മറ്റി അംഗങ്ങളായ സച്ചിൻ ജേക്കബ്, ജോസഫ് കാളാശ്ശേരി, സോണി അബ്രഹാം, റോയ് തോമസ്, ജിനേഷ് കുര്യൻ, ജീമോൻ അറക്കൽ, തോമസ് മത്തായി, ജോണി പെരുമാനൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഗോൾഫ് വ്യൂ സമ്മർ പിക്‌നിക്  തുടർന്ന് എല്ലാവർഷവും നടത്താനും അംഗങ്ങൾ തീരുമാനിച്ചു.

vachakam
vachakam
vachakam

തോമസ് ഡിക്രൂസ് 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam