തിരുവനന്തപുരം കോർപ്പറേഷന് പുതിയ ആസ്ഥാനമന്ദിരം; നിലവിലെ കെട്ടിടം പൊളിച്ചുമാറ്റും, ചെലവ് 200 കോടി!

JULY 31, 2026, 10:22 PM

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയ്ക്ക് പുതിയ ആസ്ഥാനമന്ദിരം വരുന്നു. നിലവിലുള്ള ചരിത്രപ്രസിദ്ധമായ കോർപ്പറേഷൻ കെട്ടിടം പൂർണ്ണമായും പൊളിച്ചുമാറ്റിയാണ് പുതിയ മന്ദിരം നിർമ്മിക്കുക.

200 കോടി രൂപ ചെലവിൽ 6 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ നാലു നിലകളിലായാണ് പുതിയ കെട്ടിടം പദ്ധതിയിടുന്നത്. നിർമ്മാണവുമായി ബന്ധപ്പെട്ട ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണ്.

പുതിയ കെട്ടിടത്തിലെ പ്രധാന സൗകര്യങ്ങൾ:

vachakam
vachakam
vachakam

  1. 200 കൗൺസിലർമാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള അത്യാധുനിക കൗൺസിൽ ഹാൾ.
  2. കൗൺസിലർമാർക്ക് തങ്ങാനുള്ള കൗൺസിലേഴ്‌സ് റൂം, മേയർക്കും വിശിഷ്ടാതിഥികൾക്കും വിശ്രമിക്കാൻ പ്രത്യേക മുറികൾ.
  3. സന്ദർശകർക്കുള്ള പ്രത്യേക വിശ്രമകേന്ദ്രം, ഗാലറി, ലഘുഭക്ഷണശാല, റെസ്റ്റോറന്റ്, ഓപ്പൺ എയർ ഓഡിറ്റോറിയം, വിവിധ കടകൾ.
  4. 500 കാറുകൾ ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യത്തോടെ പുതിയ കാർ പാർക്കിങ് സംവിധാനം 

മുമ്പ് എസ്.എം.വി. സ്‌കൂളിന് സമീപമായിരുന്നു തിരുവനന്തപുരം കോർപ്പറേഷൻ പ്രവർത്തിച്ചിരുന്നത്. തുടർന്നാണ് നിലവിലുള്ള മ്യൂസിയത്തിന് സമീപത്തെ കെട്ടിടത്തിലേക്ക് മാറിയത്. മുൻ മുഖ്യമന്ത്രി പട്ടം താണുപിള്ള തറക്കല്ലിട്ട നിലവിലെ കെട്ടിടം 1966-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam