ഹൂസ്റ്റൺ: ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കൻ മലയാളി അസോസിയേഷന്റെ (ഫോമ) 2026-2028 പ്രവർത്തന വർഷത്തേക്കുള്ള ദേശീയ ഭാരവാഹി തിരഞ്ഞെടുപ്പിൽ ടീം വോയ്‌സ് ഓഫ് ഫോമയ്ക്ക് ഉജ്ജ്വല ജയം.
പുതിയ ഭാരവാഹികളായി ബിജു തോണിക്കടവിൽ (പ്രസിഡന്റ്), പോൾ പി. ജോസ് (ജനറൽ സെക്രട്ടറി), പ്രദീപ് നായർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി സാമുവൽ മത്തായിയും, ജോയിന്റ് സെക്രട്ടറിയായി ഡോ. മഞ്ജുപിള്ളയും, ജോയിന്റ് ട്രഷററായി ജോൺസൺ കണ്ണൂക്കാടനും വിജയം ഉറപ്പിച്ചു.
62.6 ശതമാനം വോട്ടുകൾ (427) നേടി ബിജു തോണിക്കടവിലും, 54.2 ശതമാനം (370) വോട്ടുകൾ നേടി പോൾ പി. ജോസ് സെക്രട്ടറി സ്ഥാനവും, 59 ശതമാനം (403) വോട്ടുകളോടെ പ്രദീപ് നായർ ട്രഷററായും 60.8 ശതമാനം (415) വോട്ടുകളോടെ സാമുവൽ മത്തായി വൈസ് പ്രസിഡന്റ് സ്ഥാനവും 58.7 ശതമാനം (401) വോട്ടുകൾ നേടി ജോയിന്റ് സെക്രട്ടറി സ്ഥാനം ഡോ. മഞ്ജു പിള്ളയും 53.1 ശതമാനം (363) വോട്ടുകൾ നേടി ജോയിന്റ് ട്രഷററർ സ്ഥാനം ജോൺസൺ കണ്ണൂക്കാടനെയും തിരഞ്ഞെടുത്തത്.
ആർവിപി എംപയർ റീജിയൻ - സണ്ണി പി. നൈനാൻ, ആർവിപി സൺഷൈൻ റീജിയൻ - സുശീൽ നാലകത്ത്, ആർവിപി ഹോളിവുണ്ട് റീജിയൻ - ജോർജ് തോമസ്, ആർവിപി ഗോൾഡൻ റീജിയൻ - സാജൻ ജോസ് മൂലേപ്ലാക്കൻ.
വനിതാ ഫോറം ഭാരവാഹികളായി ഷെൽബി കുര്യാക്കോസ്, അപർണ ബിന, ആഗ്നസ് മാത്യു, ഷനോജ രവീന്ദ്രൻ, സുമിനി അശോക്, മെറിറ്റ് ജിയോ, ഷേർലി ജോൺ എന്നിവരെയും തിരഞ്ഞെടുത്തു.
ഫോമയെ ശക്തമായ സംഘടനയാക്കി മാറ്റാൻ തങ്ങളെ പിന്തുണച്ച എല്ലാ അസോസിയേഷനുകൾക്കും വോട്ടർമാർക്കും പുതിയ ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.
പ്രമുഖ പ്രവാസി നേതാക്കളും വിവിധ അസോസിയേഷനുകളും പുതിയ ഭാരവാഹികളെ അനുമോദിച്ച് രംഗത്തെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
