ടൈഗര്‍ ഷ്‌റോഫ് വധശ്രമം: യഥാര്‍ത്ഥ ലക്ഷ്യം മറ്റൊരു വിഐപി; നീക്കങ്ങള്‍ നിയന്ത്രിച്ചത് യുഎസില്‍ നിന്ന്

OCTOBER 20, 2026, 11:20 AM

മുംബൈ: ബോളിവുഡ് താരം ടൈഗര്‍ ഷ്‌റോഫിനു നേരെ നടന്ന വെടിവെയ്പ്പ് കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഷൂട്ടര്‍മാര്‍ ആദ്യം ലക്ഷ്യമിട്ടിരുന്നത് മറ്റൊരു പ്രമുഖ വ്യക്തിയെയായിരുന്നുവെന്നും, പിന്നീട് സുരക്ഷാ കാരണങ്ങളാല്‍ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

നഗരത്തിലെത്തിയ പ്രതികള്‍ തങ്ങള്‍ ആദ്യം ലക്ഷ്യമിട്ട വ്യക്തിയുടെ പതിവ് സഞ്ചാരപാതകളും സന്ദര്‍ശിക്കുന്ന സ്ഥലങ്ങളും നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഇവിടെ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാണെന്നും ഇയാളിലേക്ക് അടുക്കുന്നത് എളുപ്പമല്ലെന്നും ബോധ്യപ്പെട്ടതോടെയാണ് സംഘം ആ നീക്കം ഉപേക്ഷിച്ചത്. തുടര്‍ന്ന് ഇന്‍സ്റ്റഗ്രാം പേജുകളും ആരാധകരുടെ പോസ്റ്റുകളും വഴി ടൈഗര്‍ ഷ്‌റോഫ് എല്ലാ ഞായറാഴ്ചയും ജുഹുവിലെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ എത്താറുണ്ടെന്ന് പ്രതികള്‍ മനസ്സിലാക്കുകയായിരുന്നു. താരത്തിന് വലിയ സുരക്ഷാ സന്നാഹങ്ങളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സംഘം ടൈഗര്‍ ഷ്‌റോഫിനെ ലക്ഷ്യമിടാന്‍ തീരുമാനിച്ചത്.

കേസുമായി ബന്ധപ്പെട്ട് ബിഹാര്‍ സ്വദേശിയായ ഹൃത്വിക് (22), ഹരിയാന സ്വദേശികളായ റെഹാന്‍ (18), ഫൂല്‍ സിങ് (18) എന്നിവരെ രാജസ്ഥാനിലെ കോട്ടയില്‍വച്ചാണ് പൊലീസ് പിടികൂടിയത്. തുടര്‍നടപടികള്‍ക്കായി ഇവരെ മുംബൈ പൊലീസിന് കൈമാറി. ടൈഗര്‍ ഷ്‌റോഫിനെ വധിച്ച് ബോളിവുഡില്‍ ഭീതി പരത്തുകയാഉയിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.

ഡല്‍ഹിയിലും ഹരിയാനയിലുമായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാത്തലവന്‍ അനില്‍ പണ്ഡിറ്റാണ് ഈ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍. ഹരിയാന പാനിപ്പത്ത് സ്വദേശിയായ അനില്‍, നിലവില്‍ യുഎസില്‍ ഒളിവില്‍ കഴിഞ്ഞാണ് അധോലോക സംഘത്തെ നിയന്ത്രിക്കുന്നതും ഷൂട്ടര്‍മാരെ ഏകോപിപ്പിക്കുന്നതുമെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അനില്‍ പണ്ഡിറ്റിന്റേതാണെന്ന് കരുതപ്പെടുന്ന ഒരു ശബ്ദസന്ദേശം മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനൊപ്പം പ്രവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പ് അവഗണിച്ചതിനാണ് ടൈഗര്‍ ഷ്രോഫിനെ ലക്ഷ്യമിട്ടതെന്നാണ് ഈ ഓഡിയോയിലുള്ളത്.

കൂടാതെ കൃഷ്ണമൃഗ വേട്ടക്കേസില്‍ സല്‍മാന്‍ ഖാന്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തോടും ബിഷ്‌ണോയ് സമുദായാത്തോടും പരസ്യമായി മാപ്പ് പറയണമെന്നും ഇതില്‍ ആവശ്യപ്പെടുന്നുണ്ട്. മാപ്പ് പറഞ്ഞില്ലെങ്കില്‍ സല്‍മാനുമായി അടുത്ത ബന്ധമുള്ള മറ്റ് സിനിമാ പ്രവര്‍ത്തകര്‍ക്കും സമാനമായ ആക്രമണങ്ങള്‍ നേരിടേണ്ടിവരുമെന്ന ഭീഷണിയുമുണ്ട്.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് മുംബൈ ജുഹുവില്‍ വെച്ച് ബൈക്കിലെത്തിയ സംഘം ടൈഗര്‍ ഷ്‌റോഫിന്റെ കാറിന് നേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ചിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam