കൊച്ചി: മലയാളികൾക്കും സുപരിചിതയായ ഗായിക കെനിഷ ഫ്രാൻസിസ് മലയാള സിനിമയിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങുന്നു. സംഗീത സംവിധായകൻ വിഷ്ണു വിജയ് ഒരുക്കുന്ന 'മഡ് ഹൗസ്' എന്ന ചിത്രത്തിലൂടെയാണ് കെനിഷയുടെ മലയാള സിനിമാപ്രവേശം. പുതിയ സിനിമയുടെ സന്തോഷം പങ്കുവെച്ചുകൊണ്ടുള്ള അഭിമുഖത്തിലാണ് ജീവിതത്തിൽ നേരിട്ട കടുത്ത പ്രതിസന്ധികളെക്കുറിച്ചും ഗായിക മനസുതുറന്നത്.
നടൻ രവി മോഹന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സമൂഹമാധ്യമങ്ങളിൽ വ്യാപക സൈബർ ആക്രമണവും പരിഹാസവും നേരിട്ടിരുന്ന കെനിഷ നിലവിൽ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. അഭിമുഖത്തിൽ ജീവിതത്തിൽ ദുരനുഭവങ്ങൾ നേരിടുന്ന സ്ത്രീകൾക്കുള്ള സന്ദേശം ചോദിച്ചപ്പോൾ, സ്വന്തം അനുഭവങ്ങളാണ് കെനിഷ പങ്കുവെച്ചത്.
23-ാം വയസ്സിൽ അമ്മയെയും 27-ാം വയസ്സിൽ അച്ഛനെയും നഷ്ടപ്പെട്ടതായി കെനിഷ പറഞ്ഞു. 18-ാം വയസ്സിലാണ് വിവാഹിതയായതെന്നും, വിവാഹജീവിതത്തിൽ ഗുരുതരമായ മാനസികവും ശാരീരികവുമായ പീഡനങ്ങൾ നേരിടേണ്ടി വന്നതായും അവർ വെളിപ്പെടുത്തി.
ഭർത്താവിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും, ഗർഭിണിയായിരുന്ന സമയത്ത് പോലും ക്രൂരമായി മർദിച്ചിരുന്നുവെന്നും കെനിഷ പറഞ്ഞു. ഗർഭകാലത്ത് ഡംബൽ ഉപയോഗിച്ച് വയറിൽ ആക്രമിച്ചതായും, വേദനയിൽ കരഞ്ഞപ്പോൾ പുലർച്ചെ ബെംഗളൂരുവിലെ തെരുവിലേക്ക് ഇറക്കിവിട്ടതായും അവർ ഓർമ്മിച്ചു.
രക്തസ്രാവത്തോടെ അവശനിലയിലായിരുന്നിട്ടും സഹായിക്കാൻ ആരും മുന്നോട്ടുവന്നില്ലെന്നും, ഒടുവിൽ പ്രായമായ മാതാപിതാക്കളാണ് ആശുപത്രിയിലെത്തിച്ചതെന്നും കെനിഷ പറഞ്ഞു.
ആ അനുഭവങ്ങളാണ് ജീവിതത്തിലെ വലിയ പാഠങ്ങൾ പഠിപ്പിച്ചതെന്ന് പറഞ്ഞ കെനിഷ, പ്രതിസന്ധികളിൽ മറ്റുള്ളവരുടെ സഹായത്തിനായി കാത്തിരിക്കരുതെന്നും, സ്വയം കരുത്താർജിച്ച് മുന്നോട്ടുപോകുകയാണ് വേണ്ടതെന്നും അഭിപ്രായപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
