'കിരീടം' വീണ്ടും തിയറ്ററിലേക്ക്; "37 വർഷം പിന്നിലേക്ക് പോയതുപോലെ തോന്നി"; വികാരാധീനനായി മോഹൻലാൽ 

JULY 8, 2026, 6:23 AM

കൊച്ചി: മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിലൊന്നായ 'കിരീടം' 4കെ റീമാസ്റ്റേർഡ് പതിപ്പായി വീണ്ടും തിയറ്ററുകളിലെത്തുന്നു. ചിത്രത്തിന്റെ 37-ാം വാർഷികത്തോടനുബന്ധിച്ച് കൊച്ചിയിൽ നടന്ന പ്രത്യേക സ്ക്രീനിങ്ങിലും ട്രെയ്‌ലർ ലോഞ്ചിലും സംസാരിക്കവെ നടൻ മോഹൻലാൽ വികാരാധീനനായി.

സംവിധായകൻ സിബി മലയിൽ ഒരുക്കിയ ചിത്രത്തെ തന്റെ 48 വർഷത്തെ സിനിമാജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളിലൊന്നായി വിശേഷിപ്പിച്ച മോഹൻലാൽ, ചിത്രത്തിലൂടെ ലഭിച്ച ദേശീയ പുരസ്‌കാരവും ഓർമപ്പെടുത്തി.

"എന്റെ 48 വർഷത്തെ സിനിമാ ജീവിതത്തിൽ എടുത്തുപറയാവുന്ന സിനിമകളിലൊന്നാണ് കിരീടം. എനിക്ക് ആദ്യ ദേശീയ പുരസ്‌കാരം ലഭിച്ചത് ഈ സിനിമയിലൂടെയാണ്. എന്റെ അടുത്ത ദേശീയ പുരസ്‌കാരവും സിബിയുടെ സിനിമയിലൂടെയായിരുന്നു. അതുകൊണ്ടുതന്നെ ഈ നിമിഷം എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്," മോഹൻലാൽ പറഞ്ഞു.

vachakam
vachakam
vachakam

ചിത്രത്തിലെ നിരവധി സഹപ്രവർത്തകർ ഇന്ന് തങ്ങളോടൊപ്പമില്ലെന്നത് വലിയ വേദനയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

"ഇപ്പോൾ മനസ്സിൽ ഒരുപാട് സന്തോഷമുണ്ട്. അതോടൊപ്പം വലിയൊരു സങ്കടവുമുണ്ട്. അന്ന് ഞങ്ങളുടെ കൂടെയുണ്ടായിരുന്ന പലരും ഇന്ന് നമ്മളെ വിട്ടുപോയി. സ്ക്രീനിൽ അവരെയൊക്കെ കണ്ടപ്പോൾ 37 വർഷം പിന്നിലേക്ക് ടൈം ട്രാവൽ ചെയ്തതുപോലെ തോന്നി."

ഇന്നത്തെ സാങ്കേതിക സൗകര്യങ്ങളില്ലാതിരുന്ന കാലത്ത് ഇത്തരമൊരു സിനിമ സൃഷ്ടിച്ചത് വലിയ നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

"37 വർഷം മുൻപുള്ള പരിമിതമായ സാഹചര്യങ്ങളിൽ ഇങ്ങനെയൊരു സിനിമ ചെയ്യുക എന്നത് വലിയ കാര്യമാണ്. ഇന്ന് ഇതേ സിനിമ ചെയ്തിരുന്നെങ്കിൽ പല മാറ്റങ്ങളും വന്നേനേ. എന്നാൽ അന്നത്തെ സാഹചര്യത്തിൽ എല്ലാവരും ചേർന്ന് സൃഷ്ടിച്ച അത്ഭുതമാണ് കിരീടം."

ചിത്രം ഡിജിറ്റലായി പുനരുദ്ധരിച്ച് വീണ്ടും പ്രേക്ഷകരിലേക്ക് എത്തിച്ച എൻ.എഫ്.ഡി.സിയ്ക്കും അണിയറ പ്രവർത്തകർക്കും മോഹൻലാൽ നന്ദി അറിയിച്ചു.

ഇന്റർവെലിനിടെയാണ് താൻ തിയറ്ററിലെത്തിയതെങ്കിലും കഥ മുഴുവൻ മനസ്സിലുണ്ടായിരുന്നതിനാൽ സിനിമ വീണ്ടും കണ്ടപ്പോൾ കണ്ണ് നിറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

"ചില സിനിമകൾക്ക് മാത്രമേ ഇങ്ങനെ മനസ്സിനെ തൊടാൻ കഴിയൂ. കിരീടം അത്തരത്തിലുള്ള ഒരു സിനിമയാണ്. ഒരിക്കൽക്കൂടി ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു," എന്ന് പറഞ്ഞാണ് മോഹൻലാൽ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam