'മമ്മയും ഡാഡയും നിന്നെയോർത്ത് അഭിമാനിക്കുന്നു'; വീണ്ടും ഗായികയായി പൃഥ്വിരാജിന്റെ മകൾ അലംകൃത

JULY 10, 2026, 12:27 AM

കൊച്ചി: പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളാകുന്ന നിസാം ബഷീർ സംവിധാനം ചെയ്ത 'ഐ നോബഡി' മികച്ച പ്രതികരണവുമായി തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. 'സർക്കസ്' എന്ന ഗാനമാണ് റിലീസ് ചെയ്തത്.

ഗാനത്തിന്റെ മറ്റൊരു പ്രത്യേകത, പൃഥ്വിരാജിന്റെ മകൾ അലംകൃത മേനോൻ പൃഥ്വിരാജ് ആണ് ഇത് ആലപിച്ചിരിക്കുന്നത് എന്നതാണ്. ഗാനം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പൃഥ്വിരാജ്, "പ്രിയപ്പെട്ട അല്ലി, മമ്മയും ഡാഡയും നിന്റെ ആഗ്രഹങ്ങളെയും താൽപര്യങ്ങളെയും ഓർത്ത് ഒരുപാട് അഭിമാനിക്കുന്നു..." എന്ന കുറിപ്പും പങ്കുവെച്ചു.

സംഗീതസംവിധായകൻ ജേക്‌സ് ബിജോയ് ഒരുക്കിയ ഗാനത്തിന്റെ വരികൾ സെബാ ടോമിയുടേതാണ്. നേരത്തെ പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 'എമ്പുരാൻ'-ലും അലംകൃത ഗാനം ആലപിച്ചിരുന്നു.

vachakam
vachakam
vachakam

മമ്മൂട്ടി ചിത്രം 'റോഷാക്ക്'-ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഐ നോബഡി'. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ4 എക്സ്പെരിമെന്റ്സും ചേർന്ന് സുപ്രിയ മേനോൻ, മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam