ദക്ഷിണേന്ത്യൻ സിനിമയിലെ ശ്രദ്ധേയ യുവതാരമായ കയാദു ലോഹർ തമിഴ് നടൻ സിലമ്പരസൻ (എസ്ടിആർ) ഒപ്പമുള്ള രണ്ട് സിനിമകളുടെ അവസരം അവസാന നിമിഷം നഷ്ടമായതായി വെളിപ്പെടുത്തി. പുതിയ ചിത്രമായ ഇദയം മുരളിയുടെ പ്രമോഷൻ പരിപാടിയിലാണ് നടിയുടെ പ്രതികരണം.
സിലമ്പരസനൊപ്പം അഭിനയിക്കാനുള്ള അവസരം പലതവണ ലഭിച്ചെങ്കിലും വിവിധ കാരണങ്ങളാൽ പദ്ധതികൾ മുന്നോട്ടുപോകാതെ പോയെന്ന് കയാദു പറഞ്ഞു.
"എപ്പോഴൊക്കെ എനിക്ക് എസ്ടിആർ സാറിനൊപ്പം സിനിമ ചെയ്യാനുള്ള അവസരം ലഭിച്ചിട്ടുണ്ടോ, അപ്പോഴൊക്കെ എന്തെങ്കിലും കാരണത്താൽ അത് മുടങ്ങിപ്പോയിട്ടുണ്ട്. ചിലപ്പോൾ ഷൂട്ടിംഗ് തീയതി മാറും, അല്ലെങ്കിൽ മറ്റ് സാഹചര്യങ്ങളാകും. അദ്ദേഹത്തോടൊപ്പം രണ്ട് സിനിമകൾ ചെയ്യാനിരുന്നതായിരുന്നു. പക്ഷേ രണ്ടും നടന്നില്ല," കയാദു പറഞ്ഞു.
എന്നാൽ ഇതിൽ നിരാശയില്ലെന്നും, ഭാവിയിൽ അതിലും മികച്ച ഒരു ചിത്രത്തിൽ സിലമ്പരസനൊപ്പം അഭിനയിക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും നടി വ്യക്തമാക്കി.
"ഇതെല്ലാം നല്ലതിനായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. ഒരിക്കൽ അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യാനുള്ള അവസരം തീർച്ചയായും ലഭിക്കും. അന്ന് അത് മികച്ചതും വലിയതുമായ ഒരു സിനിമയായിരിക്കും. ആ നിമിഷം എനിക്ക് ലഭിക്കാൻ യൂണിവേഴ്‌സ് ഒരുക്കിവെച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം," കയാദു കൂട്ടിച്ചേർത്തു.
അതേസമയം, കയാദുവിന്റെ നിരവധി ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. 'ഇദയം മുരളി'യ്ക്ക് പിന്നാലെ മലയാളത്തിൽ 'ഐ ആം ഗെയിം', തെലുങ്കിൽ 'പാരഡൈസ്' എന്നിവ തിയേറ്ററിലെത്തും. കൂടാതെ 'ഇമ്മോർട്ടൽ', 'താരം', 'സൂര്യ 48' എന്നീ വമ്പൻ പ്രോജക്ടുകളിലും കയാദു ലോഹർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
