ലിസിയുമായുള്ള വിവാഹബന്ധം വേർപിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി സംവിധായകൻ പ്രിയദർശൻ. 1990ൽ വിവാഹിതരായ പ്രിയദർശനും ലിസിയും 2016ലാണ് വിവാഹമോചിതരായത്.
എന്നാൽ, വർഷങ്ങൾക്ക് ശേഷം ഇവർ വീണ്ടും ഒരുമിച്ചു. ഇപ്പോഴിതാ, എന്തുകൊണ്ടാണ് തങ്ങൾ 10 കൊല്ലത്തോളം വേർപിരിഞ്ഞു ജീവിച്ചതെന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ.
"32 വർഷത്തെ ദാമ്പത്യത്തിനിടയിൽ, ഒരുതരം വിരസതയും ഈഗോയും ഞങ്ങൾക്കിടയിൽ ഉടലെടുത്തു. അത് അൽപ്പം പ്രയാസകരമായിരുന്നു. അതുകൊണ്ട് വേർപിരിയുന്നതാണ് നല്ലതെന്ന് ഞങ്ങൾക്ക് തോന്നി. കുറച്ച് വർഷങ്ങൾക്ക് ശേഷം, പരസ്പരം മിസ് ചെയ്യുന്നുണ്ടെന്ന് ഞങ്ങൾക്ക് മനസിലായി. അങ്ങനെ ഞങ്ങൾ വീണ്ടും ഒന്നിച്ചു, അത്രമാത്രം. ഒരു കൂട്ട് എന്നത് എപ്പോഴും അത്യാവശ്യമായ ഒന്നാണ്," ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ പറഞ്ഞു.
"കംപാനിയൻഷിപ്പ് വളരെ പ്രധാനമാണ്. ഇതിനിടയിൽ എന്തുകൊണ്ട് ഞങ്ങൾ വീണ്ടും കല്യാണം കഴിച്ചില്ലെന്ന് ചോദിച്ചാൽ, അടുത്തത് ഇതിലും കഷ്ടമാകും എന്ന തോന്നലിനാലാണ്. ഞങ്ങൾക്ക് രണ്ടാൾക്കും ആ ചിന്തയുണ്ടായിരുന്നു," പ്രിയദർശൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

‘അയ്യപ്പനും കോശിയും’ നിർമ്മാണത്തിൽ സച്ചിയെ പറ്റിച്ചു; രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി ശാന്തിവിള ദിനേശ്
വിരസതയും ഈഗോയും വില്ലനായി! വിവാഹബന്ധം വേർപിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി പ്രിയദർശൻ
15-ാം വയസ്സിൽ അശ്ലീല സൈറ്റിൽ സ്വന്തം ചിത്രം; മനസ്സ് തുറന്ന് ജാൻവി കപൂർ,
കെ-പോപ്പിലൂടെ ഗ്ലാമർ അരങ്ങേറ്റം; അച്ഛന്റെയും അമ്മയുടെയും തനിപ്പകർപ്പായി ഷിലോ ജോളി, വീഡിയോ വൈറൽ!