ചെന്നൈ: തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ നടി സുഭാഷിണിയെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ‘കയലി’ എന്ന പരമ്പരയിലെ പ്രതിനായിക വേഷത്തിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടിയിരുന്നത്. ആരാധകർക്കിടയിൽ ‘ശാശ്വി ബാല’ എന്ന പേരിലും അവർ അറിയപ്പെട്ടിരുന്നു.
മരണത്തിന് തൊട്ടുമുമ്പ് ഭർത്താവ് ബിബിൻ ചന്ദ്രയുമായി വീഡിയോ കോളിലൂടെ സംസാരിച്ചിരുന്നുവെന്നും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. മരണത്തിലെ ദുരൂഹതകൾ നീക്കാൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന സുഭാഷിണി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. ‘എല്ലാം മേലെ ഇരിക്കിറവൻ പാത്തുപ്പാൻ’, ‘വെബ്’ തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
നടിയുടെ അപ്രതീക്ഷിത മരണത്തിൽ തമിഴ് ചലച്ചിത്ര-സീരിയൽ രംഗത്ത് വലിയ ഞെട്ടലാണ് ഉണ്ടായത്. സഹപ്രവർത്തകരും ആരാധകരും സാമൂഹ്യമാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമിതാഭ് ബച്ചന്റെ രാഷ്ട്രീയ ജീവിതം: 1984-ൽ തുടങ്ങിയ 'ഗ്ലാമർ' പോരാട്ടം 3 വർഷത്തിൽ
ഹാരി പോട്ടർ താരം ബോണി റൈറ്റ് വീണ്ടും അമ്മയാകുന്നു; സന്തോഷവാർത്ത പങ്കുവെച്ച് 'ജിന്നി
ധനുഷുമായുള്ള സൗഹൃദം തകർന്നത് വലിയ നഷ്ടം; മനസുതുറന്ന് വിഘ്നേഷ് ശിവൻ
അതിരുകടന്ന ആരാധന; ഉദ്ഘാടന ചടങ്ങിനെത്തിയ മഞ്ജു വാര്യരെ ബലമായി ചുംബിച്ച് ആരാധിക