തന്റെ കരിയറിന്റെ പ്രാരംഭ ഘട്ടത്തിൽ നേരിട്ട കയ്പ്പേറിയ അനുഭവങ്ങൾ വെളിപ്പെടുത്തി മലയാള സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായി മാറിയ ടൊവിനോ തോമസ്. 'എന്നു നിന്റെ മൊയ്തീൻ', 'മിന്നൽ മുരളി' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ താരം, തന്നെ കണ്ടാൽ ഒരു മലയാളിയെ പോലെയല്ലെന്ന് പറഞ്ഞ് പലരും മാറ്റിനിർത്തിയിട്ടുണ്ടെന്ന് അഭിമുഖത്തിൽ വ്യക്തമാക്കി.
സിനിമയിൽ എത്തുന്നതിന് മുമ്പ് ബോഡി ബിൽഡിംഗിൽ ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ടൊവിനോയ്ക്ക് അത് തുടക്കത്തിൽ ഒരു തിരിച്ചടിയായിരുന്നു. "എന്നെ കണ്ടാൽ മലയാള സിനിമയ്ക്ക് അനുയോജ്യമായ മുഖമോ ശാരീരിക ഘടനയോ അല്ലെന്നായിരുന്നു പലരുടെയും അഭിപ്രായം. സുന്ദരനാണെന്ന് ആരോ പറഞ്ഞതുകൊണ്ട് മസിൽ ഉണ്ടാക്കി വന്നതാണ്, അഭിനയിക്കാൻ അറിയില്ലായിരിക്കും എന്ന മുൻവിധി പലർക്കും ഉണ്ടായിരുന്നു. കണ്ടമാത്രയിൽ തന്നെ എന്നെ തള്ളിക്കളയാൻ പലരും ശ്രമിച്ചു," ടൊവിനോ പറഞ്ഞു.
അഭിനയ മോഹവുമായി നടന്ന കാലത്ത് തട്ടിപ്പുകാരായ ചില സംവിധായകരെയും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം ഓർത്തെടുത്തു. "സിനിമയിൽ അഭിനയിപ്പിക്കാൻ പണം ആവശ്യപ്പെട്ടവരുണ്ട്. കയ്യിൽ പണമില്ലെന്ന് പറഞ്ഞപ്പോൾ എത്ര നൽകാൻ കഴിയുമെന്ന് ചോദിച്ചവരുമുണ്ട്. സിനിമയിൽ മുഖം കാണിക്കാൻ വേണ്ടി മാത്രം അവിശ്വസനീയമാംവിധം കഠിനാധ്വാനം ചെയ്യേണ്ടി വന്നു," ടൊവിനോ തന്റെ പോരാട്ടങ്ങളെക്കുറിച്ച് വിവരിച്ചു.
പലരും തന്നോട് മോശമായി പെരുമാറിയെന്നും ടൊവിനോ ഓർക്കുന്നു. ''അവരുടെ പ്രോജക്റ്റിൽ എനിക്ക് ഒരു റോളും ഇല്ലെന്ന് പറയാൻ മണിക്കൂറുകളോളം എന്നെ കാത്തുനിർത്തി ചിലർ. ആദ്യം എന്റെ മേക്കപ്പ് തുടയ്ക്കാൻ വെറ്റ് ടിഷ്യു ചോദിച്ചപ്പോൾ, 'ടാപ്പിനടിയിൽ പോയി കഴുകിക്കളയൂ' എന്നുപറഞ്ഞ് എന്നെ അപമാനിച്ചു. പലപ്പോഴും ഞാൻ അപമാനം നേരിട്ടിട്ടുണ്ട്''. നരിവേട്ട എന്ന സിനിമയ്ക്കുശേഷം ടൊവിനോ നായകനാവുന്ന 'പള്ളിച്ചട്ടമ്പി' റിലീസിനൊരുങ്ങുകയാണ്. അതിന്റെ തിരക്കുകളിലാണ് താരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

"മകളുമായുള്ള ബന്ധം നഷ്ടപ്പെട്ടത് വലിയ വേദന"; എറിക് റോബർട്ട്സ് മനസ്സ് തുറക്കുന്നു
''കർമ്മം മധുരം"; ജസ്റ്റിൻ ട്രൂഡോയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കാറ്റി പെറി
ടോക്കിയോ തെരുവുകളെ ഇളക്കിമറിച്ച് ഹാമിൽട്ടന്റെ ഡ്രിഫ്റ്റിംഗ്; ഒപ്പം കിം കർദാഷിയാനും
രൺവീർ സിംഗ് എന്റെ 'ലക്കി ചാം'; കരിയറിലെ വഴിത്തിരിവിനെക്കുറിച്ച് മൃണാൾ താക്കൂർ