സൗന്ദര്യത്തിന്റേയും ഗ്ലാമറിന്റെയും ലോകത്ത് ചർച്ചയാകുമ്പോഴും താൻ നേരിടുന്ന വലിയൊരു ഭീഷണിയെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടി ജാൻവി കപൂർ. തന്റെ 15-ാം വയസ്സിൽ നേരിടേണ്ടി വന്ന ദുരനുഭവവും നിലവിൽ എഐ (AI) സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന ആശങ്കകളുമാണ് താരം പങ്കുവെച്ചത്. രാജ് ഷമാനിയുമായുള്ള അഭിമുഖത്തിനിടയിലായിരുന്നു ജാൻവിയുടെ ഈ വെളിപ്പെടുത്തൽ.
സ്കൂളിൽ പഠിക്കുന്ന കാലത്താണ് തന്റെ ചിത്രം മോർഫ് ചെയ്ത് ഒരു അശ്ലീല സൈറ്റിൽ പ്രചരിക്കുന്നത് ജാൻവി ആദ്യമായി കാണുന്നത്. "എനിക്ക് 15 വയസ്സുള്ളപ്പോഴായിരുന്നു അത്. സ്കൂളിലെ ഐടി ക്ലാസിനിടയിൽ സഹപാഠികളായ ആൺകുട്ടികൾ തമാശയ്ക്കായി ഇത്തരം സൈറ്റുകൾ നോക്കാറുണ്ടായിരുന്നു. അവിടെയാണ് എന്റെ ചിത്രം കണ്ടത്. അതൊരു വല്ലാത്ത അനുഭവമായിരുന്നു," ജാൻവി ഓർത്തെടുത്തു. അന്ന് അതൊരു ഓൺലൈൻ അപകടമായി കണ്ട് സ്വയം സമാധാനിപ്പിക്കാനാണ് താൻ ശ്രമിച്ചതെന്നും താരം കൂട്ടിച്ചേർത്തു.
വർഷങ്ങൾക്കിപ്പുറം സിനിമാലോകത്ത് തിളങ്ങിനിൽക്കുമ്പോഴും 'ഡീപ് ഫേക്ക്' (Deepfake) ചിത്രങ്ങൾ തന്നെ വേട്ടയാടുകയാണെന്ന് ജാൻവി പറയുന്നു. താൻ ഒരിക്കലും ധരിച്ചിട്ടില്ലാത്ത വസ്ത്രങ്ങൾ ധരിച്ചും പോസ് ചെയ്യാത്ത രീതിയിലുമുള്ള ചിത്രങ്ങളാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. പല പ്രമുഖ വാർത്താ പേജുകൾ പോലും ഇത്തരം എഐ ചിത്രങ്ങൾ യഥാർത്ഥമെന്ന രീതിയിൽ പങ്കുവെക്കാറുണ്ടെന്നും താരം കുറ്റപ്പെടുത്തി.
"ഞാൻ ഇതിൽ സമാധാനവതിയല്ല. നാളെ ഒരു സംവിധായകനോട് ഒരു വസ്ത്രം ധരിക്കാൻ എനിക്ക് അസ്വസ്ഥതയുണ്ടെന്ന് പറഞ്ഞാൽ, പ്രചരിക്കുന്ന ഇത്തരം വ്യാജ ചിത്രങ്ങൾ ചൂണ്ടിക്കാട്ടി 'നിങ്ങൾ മുമ്പ് ഇത് ചെയ്തിട്ടുണ്ടല്ലോ' എന്ന് അവർക്ക് ചോദിക്കാനാകും. അത് മാനസികമായി വലിയ പ്രയാസമുണ്ടാക്കുന്ന കാര്യമാണ്," ജാൻവി വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ ധാർമ്മികത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇത്തരം പ്രവണതകൾ ഒരു നടിയുടെ കരിയറിനെയും വ്യക്തിത്വത്തെയും എങ്ങനെ മോശമായി ബാധിക്കുമെന്നും താരം കുറിപ്പിലൂടെ ഓർമ്മിപ്പിക്കുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

‘അയ്യപ്പനും കോശിയും’ നിർമ്മാണത്തിൽ സച്ചിയെ പറ്റിച്ചു; രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി ശാന്തിവിള ദിനേശ്
വിരസതയും ഈഗോയും വില്ലനായി! വിവാഹബന്ധം വേർപിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി പ്രിയദർശൻ
15-ാം വയസ്സിൽ അശ്ലീല സൈറ്റിൽ സ്വന്തം ചിത്രം; മനസ്സ് തുറന്ന് ജാൻവി കപൂർ,
കെ-പോപ്പിലൂടെ ഗ്ലാമർ അരങ്ങേറ്റം; അച്ഛന്റെയും അമ്മയുടെയും തനിപ്പകർപ്പായി ഷിലോ ജോളി, വീഡിയോ വൈറൽ!