ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലൻ നിര്‍മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
ഈസ്റ്റര്‍ ദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. “വീണു എങ്കിലും, അവന്‍ വീണ്ടും എഴുന്നേല്‍ക്കും” എന്ന ടാഗ് ലൈനോടെയാണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. പോസ്റ്ററില്‍ സുരേഷ് ഗോപിയെ മാസ് ലുക്കിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
വലിയ മുതല്‍മുടക്കില്‍ ഒരുക്കുന്ന മാസ് ആക്ഷന്‍ ചിത്രമായ ‘ഒറ്റക്കൊമ്പന്‍’ മുമ്പ് പുറത്തുവന്ന ലൊക്കേഷന്‍ വീഡിയോകളിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ചിത്രത്തില്‍ അഭിനയ നായികയായി എത്തുന്നു. കൂടാതെ ലാല്‍, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവന്‍, ലാലു അലക്സ്, കബീര്‍ ദുഹാന്‍ സിംഗ്, ജോണി ആന്റണി, ബിജു പപ്പന്‍, മേഘ്ന രാജ് എന്നിവര്‍ ഉള്‍പ്പെടെ നിരവധി താരങ്ങളും അഭിനയിക്കുന്നു. എഴുപതിലധികം അഭിനേതാക്കളുമായി ഒരുങ്ങുന്ന ചിത്രം ഈ വര്‍ഷം തന്നെ തിയേറ്ററുകളിലെത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
