മലയാള സിനിമയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയ 'ലോക ചാപ്റ്റർ 1: ചന്ദ്ര'യുടെ രണ്ടാം ഭാഗത്തെക്കുറിച്ച് മനസ്സ് തുറന്ന് നടൻ ടൊവിനോ തോമസ്. 'ലോക 2' തന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയാണെന്നും താരം വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ടൊവിനോ ചിത്രത്തിന്റെ ബ്രഹ്മാണ്ഡമായ സ്കെയിലിനെക്കുറിച്ച് സൂചന നൽകിയത്.
ചിത്രത്തിന്റെ തിരക്കഥയുടെ അടിസ്ഥാന രൂപം തയ്യാറാണെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും ടൊവിനോ പറഞ്ഞു. "389 കഥാപാത്രങ്ങളെ എങ്ങനെ അവതരിപ്പിക്കും എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. എല്ലാവരെയും പരിചയപ്പെടുത്തി വരുമ്പോഴേക്കും സിനിമയുടെ സമയം കഴിഞ്ഞുപോയേക്കാം. ബാക്കി കഥ പറയാൻ 'ലോക 3' കൂടി വേണ്ടിവന്നേക്കാം," ടൊവിനോ തമാശരൂപേണ പറഞ്ഞു.
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് 2025-ൽ പുറത്തിറങ്ങിയ 'ലോക ചാപ്റ്റർ 1'-ൽ കല്യാണി പ്രിയദർശനും നസ്‌ലനുമായിരുന്നു പ്രധാന വേഷങ്ങളിൽ. സ്വീഡനിൽ നിന്നും കർണാടകയിലെ രഹസ്യ സംഘടനയിൽ എത്തിപ്പെട്ട ചന്ദ്ര എന്ന ദുരൂഹതകളുള്ള പെൺകുട്ടിയെ ചുറ്റിയായിരുന്നു ഒന്നാം ഭാഗത്തിന്റെ കഥ.
കള്ളിയങ്കാട്ടു നീലി എന്ന ഐതിഹാസിക കഥാപാത്രത്തിന്റെ പശ്ചാത്തലവും ചിത്രത്തിനുണ്ടായിരുന്നു. മമ്മൂട്ടിയുടെ ശബ്ദസാന്നിധ്യവും ദുൽഖർ സൽമാൻ, ടൊവിനോ, സണ്ണി വെയ്ൻ എന്നിവരുടെ അതിഥി വേഷങ്ങളും ഒന്നാം ഭാഗത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്തു.
രണ്ടാം ഭാഗത്തിൽ ടൊവിനോ തോമസാണ് പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് 2026 ഡിസംബറിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന 'പള്ളിചാട്ടമ്പി' എന്ന ചിത്രമാണ് ടൊവിനോയുടേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്നത്.
ഏപ്രിൽ 10-ന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന് പുറമെ ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ എന്നിവർക്കൊപ്പം അഭിനയിക്കുന്ന 'അതിരടി'യും ടൊവിനോയുടെ അണിയറയിലുള്ള പ്രോജക്റ്റുകളിൽ ഒന്നാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
