ഹാരി പോട്ടർ താരം ബോണി റൈറ്റ് വീണ്ടും അമ്മയാകുന്നു; സന്തോഷവാർത്ത പങ്കുവെച്ച് 'ജിന്നി വീസ്‌ലി'

APRIL 6, 2026, 4:55 AM

ലണ്ടൻ: ഹാരി പോട്ടർ സിനിമകളിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരിയായി മാറിയ ബോണി റൈറ്റ് രണ്ടാമത്തെ കഞ്ഞിനായി കാത്തിരിക്കുന്നു. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ഈ സന്തോഷവാർത്ത പങ്കുവെച്ചത്.

ഹാരി പോട്ടർ പരമ്പരയിൽ ഹാരിയുടെ കാമുകിയും പിന്നീട് പത്നിയുമാകുന്ന 'ജിന്നി വീസ്‌ലി' എന്ന കഥാപാത്രത്തെയാണ് ബോണി അവതരിപ്പിച്ചത്.

തന്റെ രണ്ട് വയസ്സുകാരനായ മകൻ എലിയോ ഓഷ്യനൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ബോണി ഗർഭകാലത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

vachakam
vachakam
vachakam

"രണ്ട് കുഞ്ഞുങ്ങൾ എന്റെ മടിയിൽ. ഞങ്ങളുടെ രണ്ടാമത്തെ കുഞ്ഞതിഥി ഈ ശരത്കാലത്ത് എത്തും," എന്ന് താരം കുറിച്ചു. വാർത്ത പുറത്തുവന്നതിന് പിന്നാലെ ഹാരി പോട്ടറിൽ ലൂണ ലവ്ഗുഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇവാന്ന ലിഞ്ച് ഉൾപ്പെടെയുള്ള സഹപ്രവർത്തകരും ആരാധകരും താരത്തിന് ആശംസകളുമായി എത്തി.

2022 മാർച്ചിലായിരുന്നു ബോണിയും ആൻഡ്രൂ ലൊക്കോകോയും തമ്മിലുള്ള വിവാഹം. 2023 സെപ്റ്റംബറിലാണ് ഇവർക്ക് ആദ്യത്തെ കണ്മണി എലിയോ ജനിച്ചത്. നിലവിൽ എച്ച്ബിഒ (HBO) പുറത്തിറക്കുന്ന പുതിയ ഹാരി പോട്ടർ പരമ്പരയെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് താരത്തിന്റെ ഈ വ്യക്തിപരമായ സന്തോഷവാർത്തയും വരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam