'സായി പല്ലവിയെ കണ്ടപ്പോൾ തന്നെ ഉറപ്പിച്ചു, ഇതിലും മികച്ചൊരു സീതയില്ല';  രൺബീർ കപൂർ

APRIL 3, 2026, 5:04 AM

 ഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിതേഷ് തിവാരിയുടെ 'രാമായണ'ത്തിന്റെ ടീസർ ലോസ് ഏഞ്ചൽസിൽ നടന്ന പ്രത്യേക ചടങ്ങിൽ പുറത്തിറക്കി. ചിത്രത്തിൽ ശ്രീരാമനായി വേഷമിടുന്ന രൺബീർ കപൂർ ചടങ്ങിൽ പങ്കെടുത്തു. സീതയായി എത്തുന്ന സായി പല്ലവിയെയും രാവണനായി എത്തുന്ന യഷിനെയും കുറിച്ച് രൺബീർ മനസ്സ് തുറന്നു.

സായി പല്ലവിയുടെ പ്രകടനം അവിശ്വസനീയമാണെന്ന് രൺബീർ പറഞ്ഞു. "സായി എത്ര മികച്ച നടിയാണെന്ന് നമുക്കെല്ലാം അറിയാം. ആദ്യദിവസം സീതയുടെ വേഷത്തിൽ സായിയെ കണ്ടപ്പോൾ തന്നെ ഞാനും നിതേഷ് സാറും പരസ്പരം നോക്കി. ഇതിലും മികച്ച ഒരാളെ ഈ വേഷത്തിലേക്ക് ലഭിക്കാനില്ലെന്ന് അപ്പോൾ തന്നെ ഞങ്ങൾക്ക് ഉറപ്പായിരുന്നു," രൺബീർ വ്യക്തമാക്കി.

ചിത്രത്തിൽ രാവണനായി എത്തുന്ന കന്നഡ താരം യഷിന്റെ സ്ക്രീൻ പ്രസൻസിനെക്കുറിച്ചും രൺബീർ വാചാലനായി. രാവണന്റെ ആ ഒരു പ്രഭാവം (Aura) കൊണ്ടുവരാൻ യഷിനെപ്പോലെ വലിയ താരമൂല്യമുള്ള ഒരാൾ തന്നെ വേണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ടീസറിൽ രാവണന്റെ പുഷ്പക വിമാനത്തിന്റെ ദൃശ്യങ്ങളും സായി പല്ലവിയുടെ അവ്യക്തമായ രൂപവും ഉൾപ്പെടുത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

 ഹനുമാൻ ജയന്തി ദിനമായ ഏപ്രിൽ 2-നാണ് ഇന്ത്യയിൽ ടീസർ ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. ഐമാക്സ് (IMAX) ഫോർമാറ്റിൽ ഒരുങ്ങുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായാണ് പുറത്തിറങ്ങുന്നത്. ഒന്നാം ഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. രൺബീർ കപൂർ രാമനായി എത്തിയ ഫസ്റ്റ് ലുക്ക് നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam