ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന 'ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം' സീരിയലിന്റെ ചിത്രീകരണത്തിനിടെ പ്രമുഖ നടിമാര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായതായി റിപ്പോർട്ട്. നടിമാരായ രഞ്ജിനിയും സജിത ബേട്ടിയുമാണ് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടത് എന്നാണ് പുറത്തു വരുന്ന വിവരം.
നടിമാരുടെ വഴക്ക് കാരണം ഈ സീരിയലിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചെന്നും റിപ്പോര്‍ട്ടുകൾ പുറത്തു വരുന്നത്. സീനിയോറിറ്റിയെ ചൊല്ലിയാണ് ഇരു താരങ്ങളും തമ്മില്‍ പോര് തുടങ്ങിയത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും വരുന്ന വിവരം. ഒടുവില്‍ വഴക്ക് കൈയാങ്കളിയിലേക്ക് എത്തിയെന്നാണ് പുറത്തു വരുന്ന വിവരം.
തിരുവനന്തപുരം വെള്ളായണിയില്‍ ആണ് ചിത്രീകരണം നടന്നിരുന്നത്. ഭാവചിത്ര ജയകുമാറാണ് ഈ സീരിയലിന്റെ നിര്‍മാതാവ്. ചിത്രീകരണം നിര്‍ത്തിവച്ചതോടെ നിര്‍മാതാവിന് വലിയ നഷ്ടം ഉണ്ടായിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.
അണിയറ പ്രവര്‍ത്തകരുടെയും സഹതാരങ്ങളുടെയും മുന്നില്‍ വെച്ചാണ് ഇരു താരങ്ങളും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. കൈയാങ്കളിയില്‍ ഇരുവര്‍ക്കും നേരിയ പരുക്കുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
