സ്‌കൂളില്‍ പോകണ്ടെന്ന് വാശി പിടിച്ച് കരഞ്ഞ കൊച്ചുമകനെ സ്‌കൂളില്‍ എത്തിച്ച് രജനികാന്ത്. സംവിധായികയും രജനികാന്തിന്റെ മകളുമായ സൗന്ദര്യ രജനികാന്താണ് കൊച്ചുമകനൊപ്പം സ്‌കൂളിലേയ്ക്ക് പോകുന്ന രഡനി കാന്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വച്ചത്.
ബെസ്റ്റ് ഗ്രാന്‍ഡ് ഫാദര്‍, ബെസ്റ്റ് ഫാദര്‍ എന്നീ ഹാഷ് ടാഗുകളോടെയാണ് സൗന്ദര്യ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
റെഡിയാക്കി കൊച്ചുമകന്റെ കൈപിടിച്ച് ക്ലാസ് മുറി വരെ കൊണ്ടുവിട്ടിട്ടാണ് രജനികാന്ത് മടങ്ങിയത് . ''ഇന്ന് രാവിലെ എന്റെ മകനു സ്‌കൂളില്‍ പോവാന്‍ മടി. അപ്പോള്‍ അവന്റെ പ്രിയപ്പെട്ട സൂപ്പര്‍ഹീറോ താത്ത തന്നെ അവനെ സ്‌കൂളിലേക്ക് കൂട്ടികൊണ്ടുപോയി. അപ്പാ, എല്ലാ റോളുകളിലും നിങ്ങളാണ് ഏറ്റവും ബെസ്റ്റ്, അത് ഓഫ് സ്‌ക്രീനില്‍ ആയാലും ഓണ്‍സ്‌ക്രീനിലായാലും ' എന്നാണ് സൗന്ദര്യ കുറിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
