ഹൈന്ദവ വികാരം വ്രണപ്പെടുത്തി; 'കല്‍ക്കി' നിര്‍മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കും നോട്ടീസ്

JULY 22, 2024, 5:24 PM

മുംബൈ: കല്‍ക്കി സിനിമ നിര്‍മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കും നോട്ടീസ്. ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്നെന്ന പരാതിയിലാണ് നോട്ടീസ്. 

കോണ്‍ഗ്രസ് മുൻ നേതാവ് ആചാര്യ പ്രമോദിന്റെ പരാതിയിലാണ് സിനിമ നിർമാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കും നോട്ടീസ് ലഭിച്ചത്. വേദങ്ങളിലും മറ്റും പറയുന്ന കാര്യങ്ങള്‍ക്ക് എതിരാണ് സിനിമയെന്നാണ് പരാതിയില്‍ പറയുന്നത്. 

''വികാരങ്ങളുടെയും വിശ്വാസത്തിന്റെയും ഭക്തിയുടെയും നാടാണ് ഇന്ത്യ. കല്‍ക്കി നാരായണൻ നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രമാണ്. മഹാവിഷ്ണുവിന്റെ അവസാന അവതാരമായി അദ്ദേഹം കണക്കാക്കപ്പെടുന്നു.

vachakam
vachakam
vachakam

എന്നാല്‍, സിനിമ വേദങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ക്ക് എതിരാണ് കാണിച്ചിരിക്കുന്നത്. മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണ്''-  ആചാര്യ പ്രമോദ് അയച്ച നോട്ടീസില്‍ പറയുന്നു.

നാഗ് അശ്വിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'കല്‍ക്കി 2898 എ.ഡി' യിൽ പ്രഭാസ്, അമിതാബ് ബച്ചൻ, കമല്‍ഹാസൻ, ദീപിക പദുക്കോണ്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam