രാഷ്ട്രീയ അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ മടിയില്ലാത്ത ചലച്ചിത്ര താരങ്ങളില്‍ ഒരാളായ പ്രകാശ് രാജ് വീണ്ടും ശ്രദ്ധേയമായ പ്രതികരണവുമായി രംഗത്ത്. അമ്മയുടെ മരണാനന്തര ചടങ്ങുകളെ ചുറ്റിപ്പറ്റിയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കാണ് താരം മറുപടി നല്‍കിയിരിക്കുന്നത്.
നിരീശ്വരവാദിയെന്ന് തുറന്നുപറയുന്ന പ്രകാശ് രാജ്, അമ്മ സുവര്‍ണ്ണലതയുടെ മരണാനന്തര ചടങ്ങുകള്‍ ക്രിസ്തീയ ആചാരപ്രകാരം നടത്തിയതിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. “പറയുന്നത് ഒന്ന്, ചെയ്യുന്നത് മറ്റൊന്ന്” എന്ന രീതിയില്‍ നിരവധി പോസ്റ്റുകളും മീമുകളും പ്രചരിച്ചിരുന്നു. ഇതിന് പ്രതികരണവുമായി ആണ് താരം രംഗത്ത് എത്തിയത്.
“ശരി, ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല. പക്ഷേ എന്റെ അമ്മ അവരുടെ ദൈവത്തില്‍ വിശ്വസിച്ചിരുന്നു. അവരുടെ വിശ്വാസം നിഷേധിക്കാന്‍ ഞാന്‍ ആരാണ്? അവരുടെ വിശ്വാസം അനുസരിച്ചുള്ള അന്ത്യകര്‍മ്മങ്ങള്‍ നടത്താനുള്ള അവകാശം അവര്‍ക്കുണ്ട്. അതാണ് പരസ്പരം നാം കൊടുക്കുന്ന ബഹുമാനം” എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
സാമൂഹ്യമാധ്യമങ്ങളില്‍ വെറുപ്പ് പ്രചരിപ്പിക്കുന്നവരെ വിമര്‍ശിച്ചും താരം രംഗത്തെത്തി. മുമ്പ് താനൊരു ദൈവവിശ്വാസിയല്ലെന്ന് പറഞ്ഞ വീഡിയോ പങ്കുവെച്ചുള്ള പോസ്റ്റിനോടൊപ്പം തന്നെയാണ് പ്രതികരണം രേഖപ്പെടുത്തിയത്.
മാര്‍ച്ച് 29നാണ് താരത്തിന്റെ അമ്മ സുവര്‍ണ്ണലത (86) അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ജീവിതത്തില്‍ വലിയ സ്വാധീനമായ വ്യക്തിയായിരുന്നു അമ്മയെന്നും പ്രകാശ് രാജ് മുമ്പ് വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമ്മയുടെ മരണാനന്തര ചടങ്ങുകളെ ചുറ്റിപ്പറ്റിയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി പ്രകാശ് രാജ്
'സിനിമ തടഞ്ഞത് ഭയം കാരണം'; ജനനായകൻ റീലീസ് വൈകുന്നതിൽ മൗനം വെടിഞ്ഞ് വിജയ്
ട്രെയിൻ പാളത്തിൽ തലവെച്ചു കിടന്നു, നടൻ മൻസൂർ അലി ഖാന്റെ പേരിൽ കേസ്
'സേവന കറി പൗഡർ വിൽക്കാൻ പോയ കാലമുണ്ടായിരുന്നു, സുധിച്ചേട്ടന്റെ മരണശേഷം ജീവിതം വഴിമുട്ടി';