ചെന്നൈ: ‘ജനനായകൻ’ വിവാദത്തിൽ മൗനം വെടിഞ്ഞ് നടനും ടിവികെ അധ്യക്ഷനുമായ വിജയ് രംഗത്ത്. സിനിമ തടഞ്ഞതിനു പിന്നിൽ ഭയമാണെന്നും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന പേടിയിലാണത് തടഞ്ഞതെന്നും വിജയ് പ്രതികരിച്ചു.
തനിക്ക് നീതി ലഭിക്കണമെന്നും അതിനായാണ് ജനങ്ങളുടെ മുന്നിലേക്ക് എത്തിയതെന്നും തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം അദ്ദേഹം പ്രതികരിച്ചു. എൽപിജി പ്രതിസന്ധിയും തന്റെ പ്രസംഗത്തിൽ വിജയ് പരാമർശിച്ചു.
ഒരുപാട് ഹോട്ടലുകളും ടീ ഷോപ്പുകളും അടഞ്ഞുപോയെന്നും, എന്നാൽ അതുമായി തനിക്ക് ബന്ധമില്ലെന്ന് എം കെ സ്റ്റാലിൻ പറയുന്നതായി ആണ് അദ്ദേഹം വിമർശിച്ചത്. സ്വന്തം ആവശ്യങ്ങൾക്കായി സ്റ്റാലിൻ ദില്ലിയിൽ പോയിട്ടുണ്ടെന്നും, എന്നാൽ ജനങ്ങളുടെ പ്രശ്നങ്ങളിൽ എന്ത് ചെയ്തുവെന്നതാണ് ചോദ്യം എന്നും വിജയ് പറഞ്ഞു.
“ഒരു അവസരം തരൂ” എന്ന അഭ്യർത്ഥനയോടെയാണ് വിജയ് ജനങ്ങളോട് വോട്ട് തേടിയത്. ജനങ്ങൾ തന്നെ വിശ്വസിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ്നാട്ടിൽ രണ്ടാമത്തെ മണ്ഡലത്തിലും വിജയ് നാമനിർദേശപത്രിക നൽകി. തിരുച്ചിറപ്പള്ളി ഈസ്റ്റിൽ റോഡ് ഷോ നടത്തിയ ശേഷമാണ് പത്രിക സമർപ്പിച്ചത്. മുൻപ് ചെന്നൈ പെരമ്പൂരിലും അദ്ദേഹം പത്രിക നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എന്നെ ചതിച്ചു, കോടികളുടെ കടം: പൊട്ടിക്കരഞ്ഞ് നിർമ്മാതാവ് മുരളി കുന്നുംപുറത്ത്
മോഡൽ ടാറ്റിയാന ഗബ്രിയേലയുമായി പ്രണയത്തിലാണെന്ന് ജോ ജോനാസ്
മരണത്തെ തോൽപ്പിച്ച കരുത്ത്; ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകൾക്ക് മറുപടിയുമായി ക്രിസ്റ്റീന ആപ്പിൾഗേറ്റ്
'കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം അപകടത്തിലാക്കരുത്'; അനുമതിയില്ലാതെ തൻ്റെ ചിത്രം ഉപയോഗിച്ച് ലോൺ ആപ്പിന്റെ