പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് മല്ലിക സുകുമാരൻ. ഏതു വേഷവും അനായാസം കൈകാര്യം ചെയ്യുന്ന മല്ലിക സിനിമകളിലും സീരിയലുകളിലും മികച്ച പ്രകടനം ആണ് കാഴ്ചവച്ചത്. എന്നാൽ ഒരു ഇടവേള എടുത്ത താരം ഈ അടുത്തിടെ ആണ് വീണ്ടും അഭിനയ രംഗത്ത് സജീവമായത്.
ഇപ്പോഴിതാ താരത്തിന്റെ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത്. എത്ര വലിയ നടിയായാലും മനസും പ്രവൃത്തിയും സത്യസന്ധമായിരിക്കണമെന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്. ഒരു സിനിമാ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം ഉണ്ടായത്.
'സിനിമാ രംഗത്ത് നില്‍ക്കണമെങ്കില്‍ വേറൊരു ദൈവാനുഗ്രഹം വേണം. എത്ര വലിയ നടിയായാലും മനസും പ്രവൃത്തിയും സത്യസന്ധമായിരിക്കണം. അങ്ങനെയുളളവരെ ഇവിടെ നിലനിന്ന് പോകുന്നുള്ളൂ. കാലത്തെ വന്ന് ടിക് ടോക്കും മറ്റും ചെയ്ത് ക്യാമറയുടെ മുന്നില്‍ വന്ന് എന്താണ് ചേട്ടാ ഞാൻ പറയേണ്ടേ എന്ന് ചോദിക്കും. അതൊക്കെ എന്നെ പോലുള്ളവർക്ക് ഉള്‍ക്കൊള്ളാൻ ബുദ്ധിമുട്ടാണ്. പെണ്‍കുട്ടികള്‍ ഇതൊരു ഗ്ലാമർ ഫീല്‍ഡാണെന്ന് കരുതുന്നു. അത് മാറണം. അവരുടെ നല്ലതിന് വേണ്ടിയാണ് ഈ പറയുന്നത് ' എന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
