'മെലിഞ്ഞ് കറുത്ത് കഴിവില്ലാത്തവൻ, എത്രയോ കളിയാക്കലുകൾ അപമാന വാക്കുകൾ'; വൈകാരികമായി ധനുഷ്

JULY 24, 2024, 2:17 PM

സിനിമയിലെ ഇരുപത്തിനാലാം വർഷത്തിലാണ് നടൻ ധനുഷ്. ഒപ്പം ധനുഷിന്റെ  50-ാം  ചിത്രം ‘‘രായൻ'' റിലീസിനൊരുങ്ങുകയാണ്. ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ താരം തന്നെയാണ് അഭിനയിക്കുന്നത്. ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചിനിടെ താൻ നേരിടുന്ന കളിയാക്കലുകളോടും കുറിച്ചും വിമർശനങ്ങളോടും ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ധനുഷ്.

”മെലിഞ്ഞ് കാണാൻ ഒരു ഭംഗിയും കഴിവും ഇല്ലാതിരുന്ന എന്നിലെ സൗന്ദര്യത്തെ പ്രേക്ഷകർ തിരിച്ചറിഞ്ഞു. പ്രേക്ഷകർക്ക് വേണ്ടി എന്തെങ്കിലും നൽകാൻ ആഗ്രഹിക്കുന്നു. അതിനാൽ രായൻ സിനിമ സ്വയം സംവിധാനം ചെയ്യാൻ തീരുമാനിച്ചു. ഇത്രയും സിനിമകൾ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നതല്ല.”

”ആദ്യത്തെ സിനിമ അഭിനയിച്ച് എങ്ങോട്ടെങ്കിലും ഓടി പോകാമെന്ന് കരുതിയാണ് വന്നത്. 2000ൽ ആണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. ആ സിനിമ 2002ൽ റിലീസ് ആയി. 24 വർഷങ്ങൾ, എത്രയോ കളിയാക്കലുകൾ അപമാന വാക്കുകൾ, ദ്രോഹങ്ങൾ, തെറ്റായ അഭ്യൂഹങ്ങൾ. ഇത് എല്ലാത്തിനെയും മറികടന്ന് ഇവിടെ ഞാൻ നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം നിങ്ങളിൽ നിന്നുയരുന്ന ശബ്ദമാണ്.

vachakam
vachakam
vachakam

ഞാൻ സിനിമയിൽ വരുമ്പോൾ മെലിഞ്ഞ്, കറുത്ത, ഒരു കഴിവുമില്ലാത്തവനായാണ് ഇരുന്നത്, എന്നാൽ ഇത്രയും നാളിലെ എന്റെ സൗന്ദര്യത്തെ നിങ്ങൾ കാണുന്നു. ഇംഗ്ലീഷ് സംസാരിക്കാൻ പോലും അറിയാതിരുന്ന എന്നെ ഹോളിവുഡ് സിനിമയിൽ അഭിനയിപ്പിച്ച് അതിൽ അഴക് കാണുന്നു.

രായൻ എന്റെ 50-ാമത് സിനിമയാണ് എന്ന് മനസിലായപ്പോൾ നിങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചു. രായൻ നിങ്ങൾക്ക് വേണ്ടിയുള്ള സമർപ്പണമാണ്” എന്നാണ് ധനുഷ് പറയുന്നത്.  ജൂലൈ 26ന് ആണ് രായൻ റിലീസ് ചെയ്യുന്നത്. 100 കോടി ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിൽ ദുഷാര വിജയൻ, സുന്ദീപ് കിഷൻ, എസ്.ജെ സൂര്യ, കാളിദാസ് ജയറാം തുടങ്ങി നിരവധി താരങ്ങൾ വേഷമിടുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam