വിക്രം എന്റെ ക്ലാസ്‌മേറ്റായിരുന്നു; സ്കൂൾ-കോളേജ് ഓർമ്മകൾ പങ്കുവച്ച് ജോസ് കെ മാണി

APRIL 1, 2026, 1:59 AM

തിരുവനന്തപുരം: തമിഴ് സിനിമാതാരം വിക്രം തന്റെ ക്ലാസ്‌മേറ്റും ബാച്ച്മേറ്റുമായിരുന്നുവെന്ന് വ്യക്തമാക്കി കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ മാണി. ട്രാവൽ വ്‌ലോഗർ സുജിത്ത് ഭക്തന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

“വിക്രമും ഞാനും സഹപാഠികളായിരുന്നു. സ്കൂളിലും കോളേജിലും ഒരുമിച്ചായിരുന്നു. അദ്ദേഹം ഒരു മികച്ച വ്യക്തിയാണ്. നമ്മൾ കൂടിക്കാഴ്ച നടത്തുമ്പോൾ സിനിമയെ കുറിച്ച് അധികം സംസാരിക്കാറില്ല. ആരോടൊക്കെ അഭിനയിച്ചു എന്നൊന്നും ചോദിക്കാറില്ല,” എന്ന് ജോസ് കെ മാണി പറഞ്ഞു.

സ്കൂൾ കാലത്ത് ഒരേ ക്ലാസിലായിരുന്നുവെന്നും, പിന്നീട് ചെന്നൈയിലെ മദ്രാസ് ലയോള കോളേജിൽ ഒരേ ബാച്ചിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “ആ ബന്ധം ഇന്നും നിലനിൽക്കുന്നു. അദ്ദേഹത്തിൽ നിന്ന് പല കാര്യങ്ങളും പഠിക്കാനുണ്ട്,” എന്നും കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വിക്രത്തിന്റെ യഥാർത്ഥ പേര് ജോൺ കെന്നഡി ആണെന്നും, തമിഴ്നാട്ടിലെ പ്രേക്ഷകർക്കനുസരിച്ച് ‘വിക്രം’ എന്ന പേര് സ്വീകരിച്ചിരിക്കാമെന്നും ജോസ് കെ മാണി വ്യക്തമാക്കി.

കോളേജ് കാലത്ത് സംഭവിച്ച ഒരു അപകടവും അദ്ദേഹം ഓർത്തെടുത്തു. “ഐഐടി ഡ്രാമ കഴിഞ്ഞ് ബൈക്കിൽ വരുമ്പോൾ വിക്രത്തിന് അപകടം സംഭവിച്ചു. കാൽ ഒടിഞ്ഞ് അമ്പ്യൂട്ടേഷൻ വരെ ആവുന്ന അവസ്ഥയിലായിരുന്നു. ഏകദേശം ഒന്നര വർഷം ആശുപത്രിയിൽ കിടന്നു. അന്നും ‘I will act’ എന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു,” എന്ന് ജോസ് കെ മാണി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam