മുംബൈ: നടിയും മുൻ മിസ് യൂണിവേഴ്‌സറുമായ സുസ്മിത സെനിന്റെ പ്രണയവും വേർപിരിയലും സോഷ്യൽ മീഡിയ വലിയ ആഘോഷമാക്കിയിരുന്നു. ഇപ്പോള്‍ ഏതെങ്കിലും പ്രണയ ബന്ധത്തിലാണോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് താരം.
റിയ ചക്രബർത്തിയുടെ ടോക്ക് ഷോയായ ചാപ്റ്റർ 2 ലാണ് ബോളിവുഡ് നടി തന്‍റെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. താന്‍ ഇപ്പോള്‍ പൂര്‍ണ്ണമായും സിംഗിളാണെന്നും ഇപ്പോള്‍ താന്‍ ജീവിക്കുന്ന ജീവിതം വളരെ സുന്ദരമാണെന്നും ആണ് താരം പറഞ്ഞത്.
“ഇന്ന് ഈ നിമിഷം, എന്‍റെ ജീവിതത്തിൽ ഒരു പുരുഷനുമില്ല. ഞാൻ ഇപ്പോൾ കുറച്ചു നാളായി അവിവാഹിതയാണ്. കൃത്യമായി പറഞ്ഞാൽ മൂന്ന് വർഷമായി. എനിക്ക് ഇപ്പോൾ ആരോടും താൽപ്പര്യമില്ല. ഒരു ഇടവേള എടുക്കുന്നത് മനോഹരമാണ്, കാരണം അതിനുമുമ്പ് ഏകദേശം അഞ്ച് വർഷത്തോളം ഞാൻ ഒരു ബന്ധത്തിലായിരുന്നു, അത് എന്നെ സംബന്ധിച്ച് വളരെ വലിയ കാലയളവാണ്" എന്നാണ് താരം പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
