'ഷാരൂഖിനൊപ്പം അഭിനയിക്കാൻ ഓഫർ വന്നിരുന്നു, വേണ്ടെന്നു വച്ചതാണ്'; തബു

JULY 24, 2024, 2:03 PM

തൊണ്ണൂറുകളുടെ തുടക്കം മുതൽ ഇന്ത്യൻ സിനിമയിൽ സ്ഥിരപ്രതിഷ്ഠ നേടിയ താരമാണ് തബു. എല്ലാത്തരം കഥാപാത്രങ്ങളെയും അനായാസം അവതരിപ്പിക്കാൻ തബുവിന് അതുല്യമായ കഴിവുണ്ട്.

'കൂലി നമ്പർ വൺ’ എന്ന തെലുങ്ക് ചിത്രത്തിലാണ് തബു മുഴുനീള കഥാപാത്രമായി ആദ്യം പ്രത്യക്ഷപ്പെട്ടത്. അതിന് ശേഷം ഒന്നിനുപുറകെ ഒന്നായി മികച്ച ചിത്രങ്ങൾ ലഭിച്ചു. എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും തബു അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഷാരൂഖിനൊപ്പം തബു ഒരു സിനിമയും ചെയ്തിട്ടില്ല.

ഇത്ര വർഷങ്ങളായിട്ടും ഇരുവരും ഒരു സിനിമയിലും അഭിനയിച്ചിട്ടില്ലെന്ന് കേൾക്കുമ്ബോൾ എന്തുകൊണ്ട് എന്ന ചോദ്യങ്ങളും ഉയർന്നു വരും. ഇതിനു കൃത്യമായ കാരണങ്ങൾ തബുവിന്റെ പക്കൽ ഉണ്ടായിരുന്നു. അവസരങ്ങൾ ഒഴിവാക്കിയെന്നും പല കാരണങ്ങളാൽ അങ്ങനെ ഒന്നിച്ച് അഭിനയിക്കാൻ സാധിക്കുന്നില്ലെന്നും തബു തന്നെ പറഞ്ഞു.

vachakam
vachakam
vachakam

"ഞാൻ ഒരു നിർമ്മാതാവോ സംവിധായകനോ തിരക്കഥാകൃത്തോ അല്ല. ഷാരൂഖ് ഖാൻ ആരോടൊപ്പമാണ് സിനിമ ചെയ്യുന്നതെന്ന് എനിക്കറിയില്ല. എനിക്ക് വരുന്ന ഓഫറുകൾ മാത്രമേ ഞാൻ കേൾക്കൂ.

അപ്പോൾ മാത്രമേ എനിക്ക് അതെ അല്ലെങ്കിൽ ഇല്ല എന്ന് പറയാൻ കഴിയൂ. ഷാരൂഖിനൊപ്പം അഭിനയിക്കാൻ അവസരങ്ങളുണ്ടായിരുന്നു, അവയിൽ ചിലത് ഞാൻ നിരസിച്ചു. ഗലാറ്റ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ തബു പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam