'എന്റെയും അഭിഷേകിന്റെയും ഇടയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ സ്വകാര്യമാണ്'; ഗോസിപ്പുകൾക്ക് മറുപടിയുമായി ഐശ്വര്യ റായ് 

JULY 24, 2024, 12:54 PM

ബോളിവുഡില്‍ ധാരാളം ആരാധകരുള്ള താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. എന്നാൽ താരങ്ങൾ വേർപിരിയുകയാണ് എന്ന തരത്തിലുള്ള നിരവധി അഭ്യൂഹങ്ങള്‍ അടുത്തിടെ പുറത്തു വന്നിരുന്നു.

ഒടുവിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹത്തിന് താരങ്ങള്‍ ഒരുമിച്ച്‌ എത്താതിരുന്നതും അഭ്യൂഹങ്ങള്‍ക്ക് ശക്തി പകർന്നു. ഈ ചടങ്ങിൽ ഐശ്വര്യയും അഭിഷേകും മാറി നിൽക്കുന്ന വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്നറിയാനുളള ആകാംഷയിലാണ് ഇപ്പോള്‍ ആരാധകർ. 

ഇപ്പോഴിതാ ഐശ്വര്യാ റായി മുൻപ് ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖമാണ് ചർച്ചയാകുന്നത്. അഭിഷേകും ഐശ്വര്യയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ടോയെനന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇതിന് മറുപടി പറയുകയായിരുന്നു ഐശ്വര്യാ റായി.

vachakam
vachakam
vachakam

ആദ്യം ചോദ്യത്തിന് ഉത്തരം നല്‍കാൻ വിസമ്മതിച്ചെങ്കിലും തുടർന്ന് കാര്യം വിശദീകരിക്കാൻ തയ്യാറാവുകയായിരുന്നു താരം. എന്റെയും അഭിഷേകിന്റെയും ഇടയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ സ്വകാര്യമാണ്. അതുകൊണ്ട് തന്നെ അത് ആരും അറിയേണ്ട ആവശ്യമില്ലെന്നാണ് ആദ്യം താരം ചെറിയ ചിരിയോടെ പറഞ്ഞത്.

തുടർന്ന് ഐശ്വര്യ ചോദ്യത്തിന് കൂടുതല്‍ വിശദീകരണം നല്‍കുകയായിരുന്നു. 'ഓരോ വിഷയത്തിനും ഞങ്ങള്‍ക്ക് വ്യക്തവും ശക്തവുമായ അഭിപ്രായങ്ങളുണ്ട്. അതിനാല്‍ത്തന്നെ പല പ്രശ്നങ്ങളും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് ചർച്ചകളും തർക്കങ്ങളും തമ്മിലുളള വ്യത്യാസം എന്താണെന്ന് ഞങ്ങള്‍ ഇപ്പോഴും പഠിച്ചുക്കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ ജീനുകളും ശക്തമാണ്. കൃത്യമായ വ്യക്തിത്വം ഉളള രണ്ടുപേരാണ് ഞാനും അഭിഷേകും. അതുകൊണ്ട് തന്നെ പല കാര്യങ്ങളിലും തർക്കങ്ങള്‍ ഉണ്ടാകാം'എന്നാണ് താരം പറഞ്ഞത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam