മലയാളം സീരിയല്‍ ലൊക്കേഷനില്‍ നടിമാരായ രഞ്ജിനിയും സജിത ബേട്ടിയും തമ്മില്‍ കൈയാങ്കളിയുണ്ടായെന്നും ഇതിനുപിന്നാലെ ഷൂട്ടിംഗ് നിർത്തിവച്ചെന്നും കഴിഞ്ഞ ദിവസം റിപോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇപ്പോൾ വാർത്തയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരങ്ങൾ.
തല്ലിനിടയില്‍ ഒരാളുടെ തലയ്ക്ക് പരിക്കേറ്റു എന്നൊക്കെയായിരുന്നു പുറത്തു വന്ന വാർത്തകൾ. എന്നാൽ പുറത്തുവരുന്നതെല്ലാം വ്യാജ വാർത്തകളാണെന്നാണ് സജിത ബേട്ടി തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്.
രഞ്ജിനിക്കൊപ്പം സോഫയില്‍ ഇരിക്കുന്ന ഒരു വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. തുടർന്ന് ആരുടെ തലയാണ് പൊട്ടിയത് എന്റേതാണോ, ബേട്ടിയുടേതാണോയെന്ന് രഞ്ജിനി ചോദിക്കുന്നുമുണ്ട്. രണ്ടുപേരുടെയുമല്ലെന്ന് സജിത ബേട്ടി പറയുമ്പോള്‍, രണ്ട് പേരുടെയും തല നന്നായിട്ടുണ്ടല്ലോ എന്ന് രഞ്ജിനി ചിരിച്ചുകൊണ്ട് പറയുന്നു.
'എന്തൊക്കെ വാർത്തകളാണ് പുറത്തുവരുന്നതെന്ന് എനിക്ക് അറിയില്ല. ആർക്കും ഇവിടെ തല പൊട്ടിയില്ല. നല്ല രീതിയിലാണ് ഞങ്ങള്‍ പോകുന്നത്. എല്ലാവരും ഹാപ്പിയായിരിക്കൂ. ഇങ്ങനെ ഒരു കാര്യം വൈറലാകുന്നത് ഇപ്പോഴാണ് ഞങ്ങള്‍ അറിയുന്നത്. ഇന്നലെ വന്ന വാർത്ത ഫെയ്ക്കാണ്. പക്ഷേ എന്തായാലും നന്നായി. കാരണം ഇതുമൂലം സീരിയലിന്റെ റേറ്റിംഗ് കൂടിയല്ലോ. എന്നാല്‍ ഇതൊരു സൈബർ ക്രൈം ആണ്. ഞാനൊരു വക്കീലാണ്. എനിക്കറിയാം എന്ത് ചെയ്യണമെന്ന്. ഞാൻ നിങ്ങളെ നിരീക്ഷിക്കുന്നു ഗയ്സ്. എന്തായാലും ഇന്നലെ അത് വൈറലാക്കിയത് നന്നായി.' എന്നാണ് താരങ്ങൾ പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
