കഴിഞ്ഞ ഏതാനും നാളുകളായി ആഹാരം കഴിക്കാതെ വെള്ളം മാത്രം കുടിച്ചാണ് ജീവിച്ചിരുന്നതെന്ന് വെളിപ്പെടുത്തി രഞ്ജിനി ഹരിദാസ് ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. 21 ദിവസത്തെ വാട്ടര്‍ ഫാസ്റ്റിംഗ് പരീക്ഷിക്കുകായിരുന്നു താരം. എന്നാല്‍ 15 ദിവസം വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം രഞ്ജിനി ഫാസ്റ്റിംഗ് അവസാനിപ്പിച്ചു. ശേഷം തേങ്ങാക്കൊത്താണ് ആദ്യമായി കഴിച്ചതെന്ന് രഞ്ജിനി പറയുന്നു. ഇതിന്റെ വീഡിയോയും രഞ്ജിനി പങ്കുവച്ചിട്ടുണ്ട്.
രണ്ടാഴ്ച ഭക്ഷണം കഴിക്കാതിരുന്നതിന് ശേഷം വായിലേക്ക് ആഹാരമെത്തുമ്പോഴുള്ള അനുഭവം വേറിട്ടതാണെന്ന് രഞ്ജിനി പറയുന്നു. അവര്‍ നേരത്തെ പങ്കുവച്ച വീഡിയോയില്‍ വാട്ടര്‍ ഫാസ്റ്റിംഗിന്റെ ഗുണങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്തിനാണ് വാട്ടര്‍ ഫാസ്റ്റിംഗ് ചെയ്യുന്നതെന്നും എന്തുകൊണ്ട് ഇതിന് ഇറങ്ങിപ്പുറപ്പെട്ടുവെന്നും രഞ്ജിനി പ്രേക്ഷകരോട് പങ്കുവച്ചു.
ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ വാട്ടര്‍ ഫാസ്റ്റിംഗിന് സാധിക്കും. നിരവധി രോഗങ്ങളില്‍ നിന്ന് മുക്തി നേടാനും ഇത് സഹായിക്കുന്നുവെന്നാണ് രഞ്ജിനി പറയുന്നത്. പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ എത്തിയാണ് രഞ്ജിനി വാട്ടര്‍ ഫാസ്റ്റിംഗ് ചെയ്തത്. ഡോക്ടറുടെ പരിചരണം ഒപ്പമുണ്ടായിരുന്നു.
കേരളത്തില്‍ താരതമ്യേന ജനപ്രീതി നേടിയിട്ടില്ലാത്ത, എന്നാല്‍ ആഗോളതലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ് വാട്ടര്‍ ഫാസ്റ്റിംഗ്. നിരവധി പഠനങ്ങള്‍ ഇതുസംബന്ധിച്ച് പുറത്തുവന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
