നടി അമലാ പോളിന്റെ വസ്ത്രധാരണത്തിനെതികെ രൂക്ഷ വിമര്‍ശനവുമായി കാസ. കൊച്ചിയിലെ സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജില്‍ കഴിഞ്ഞ ദിവസം നടന്ന പരിപാടിയില്‍ അമലാ പോള്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. ഇതിലെ വസ്ത്രധാരണമാണ് വിമര്‍ശനത്തിന് ആധാരം. കറുത്ത നിറത്തിലുള്ള ഡീപ് നെക്കുള്ള ഷോട്ട് ഫ്രോക്ക് ധരിച്ചാണ് അമലാ പോള്‍ പരിപാടിക്ക് എത്തിയത്.
''എത്ര വലിയ നടി ആയാലും പരിപാടിക്ക് ക്ഷണിച്ചത് കോളേജിലേക്കായിരുന്നു അല്ലാതെ മുംബൈയിലെ ഡാന്‍സ് ബാറിന്റെ ഉദ്ഘാടനത്തിനായിരുന്നില്ല. നടിക്ക് ഈയിടെ ജനിച്ച മകള്‍ക്ക് ഒമ്പതാം വയസ്സില്‍ ഇടാന്‍ കണക്കുകൂട്ടി ആരോ ഗിഫ്റ്റ് കൊടുത്ത ഫ്രോക്കുമിട്ടാണ് പരിപാടിക്ക് വന്നിരിക്കുന്നത്''.
' ഇനിയിപ്പോള്‍ കോളജ് വിദ്യാര്‍ത്ഥികളുടെ ഇത്തരം പരിപാടികള്‍ക്ക് അതിഥികളായി ചലച്ചിത്രതാരങ്ങള്‍ കൂടിയേ തീരുവെങ്കില്‍ പൊതു പരിപാടികളില്‍ മാന്യമായി പെരുമാറുന്ന എത്രയോ നടീനടന്മാര്‍ ഈ മലയാള സിനിമയിലുണ്ട്. പകരം ഇത്തരം മുതലുകളെ തന്നെ കെട്ടിയെഴുന്നള്ളിക്കണമെന്ന് ആര്‍ക്കാണിത്ര താല്‍പര്യം ? പ്രശ്‌നം നിങ്ങളുടെ കണ്ണിന്റെ ആണ് എന്ന് പറഞ്ഞുകൊണ്ട് ഒരുത്തനും ഇതിന്റെ താഴത്തോട്ട് വരണ്ടെന്നും'' കാസയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
