താരങ്ങളെ പോലെ തന്നെ അവരുടെ മക്കളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അവരുടെ വിവരങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഒരു പ്രത്യേക ആകാംക്ഷയുണ്ട്. അങ്ങനെയൊരു താരപുത്രിയുടെ പുതിയ സന്തോഷം ആരാധകർ ആഘോഷിക്കുകയാണ്.
ഇപ്പോഴിതാ മകൾ ഡോക്ടർ ആയ സന്തോഷം പങ്കിട്ടിരിക്കുകയാണ് ദിലീപ്. ഒരു സ്വപ്നം സാക്ഷാത്കരിച്ചു. മകൾ മീനാക്ഷി ഡോക്ടറായി. അവളോടുള്ള സ്നേഹവും ബഹുമാനവും എന്നാണ് ദിലീപ് കുറിച്ചത്.
പിന്നാലെ മീനാക്ഷിക്ക് ഒപ്പമുള്ള ചിത്രവുമായി കാവ്യയും എത്തി. അഭിനന്ദനങ്ങൾ ഡോ.മീനാക്ഷി ഗോപാലകൃഷ്ണൻ. നീ അതുനേടിയിരിക്കുന്നു! നിന്റെ അർപ്പണബോധവും കഠിനാധ്വാനവുമാണ് നിന്നെ ഇന്ന് ഇവിടെ എത്തിച്ചത്.
ഇന്ന് ഞങ്ങൾ മീനുവിനെ ഓർത്ത് അഭിമാനിക്കുന്നു, നിങ്ങൾക്ക് ഇനിയും വളരെയധികം കഴിവുണ്ടെന്ന് ഞങ്ങൾക്കറിയാം.. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ. ഇന്നും എന്നും സ്നേഹത്തോടെയും അഭിമാനത്തോടെയും കാവ്യാ എന്നാണ്; നടി കുറിച്ചത്. മഞ്ജു വാര്യയുടെയും ദിലീപിന്റെയും മകൾ ചെന്നൈ രാമചന്ദ്ര ഇൻസ്റ്റിട്യൂട്ടിൽ നിന്നുമാണ് മീനാക്ഷി ബിരുദമെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്