ചെന്നൈ: തമിഴ് നാടനും സംവിധായനുമായ പാര്‍ത്ഥിപന്‍ സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രമാണ് ടീൻസ്. ഇന്ത്യന്‍ 2 വിനൊപ്പം തന്നെയായിരുന്നു ചിത്രത്തിന്റെ റിലീസ്. അതുകൊണ്ട് തന്നെ പ്രേക്ഷപ പ്രീതി നേടുന്നതില്‍ ഇന്ത്യൻ 2 പരാജയപ്പെട്ടതോടെ പാര്‍ത്ഥിപന്‍റെ ചിത്രത്തിന് അത്യാവശ്യം ശ്രദ്ധ ലഭിച്ചിരുന്നു.
എന്നാൽ കൂടുതല്‍ റിലീസിംഗ് ഇല്ലാത്തതാണ് ചിത്രത്തെ ബാധിച്ചത്. അതേ സമയം ചിത്രത്തിന്‍റെ ഒരു വിജയാഘോഷതിനിടെ പാര്‍ത്ഥിപന്‍ ചെന്നൈയില്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.
ഇപ്പോഴത്തെ തമിഴ് സിനിമയുടെ അവസ്ഥ പറഞ്ഞു സംസാരിച്ചു തുടങ്ങിയ പാര്‍ത്ഥിപന്‍ തന്‍റെ ചിത്രത്തില്‍ കഥയൊന്നും ഇല്ലെങ്കിലും തമന്നയുടെ ഒരു ഡാന്‍സ് ഉണ്ടായിരുന്നെങ്കില്‍ പടം ഇതിലും നന്നായി ഓടും എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഈ പരാമര്‍ശം വളരെ വിവാദമായി അടുത്തിടെ തമന്ന അഭിനയിച്ച ജയിലര്‍, അരമനൈ 4 എന്നിവയില്‍ തമന്നയുടെ ഡാന്‍സ് ഉണ്ടായിരുന്നു പടം വന്‍ വിജയവും ആയിരുന്നു. ഇതാണ് പാര്‍ത്ഥിപന്‍ ഉദ്ദേശിച്ചത് എന്ന് വിമര്‍ശനം ഉയര്‍ന്നു.
തുടർന്ന് സംഭവം വിവാദമായപ്പോള്‍ വിശദീകരണവുമായി പാര്‍ത്ഥിപന്‍ തന്നെ രംഗത്ത് എത്തി. തന്‍റെ അഭിപ്രായം തമന്നയെയോ മറ്റേതെങ്കിലും നടിയെയോ കുറച്ചുകാട്ടാനല്ലെന്നും, മറിച്ച് സമകാലിക സിനിമയിൽ കഥയുടെയും ആഖ്യാനത്തിന്‍റെ പ്രധാന്യം കുറയുന്നതിനെക്കുറിച്ചുള്ള തന്‍റെ ആശങ്കകൾ ഉയർത്തിക്കാട്ടാനാണ് ഇങ്ങനെയൊരു അഭിപ്രായമെന്നും ആണ് അദ്ദേഹത്തിന്റെ വാദം.
തമന്നയെയോ അവരുടെ ആരാധകരെയോ തന്‍റെ വാക്കുകൾ എന്തെങ്കിലും തരത്തില്‍ വേദനിപ്പിച്ചെങ്കില്‍ താന്‍ മാപ്പ് പ്രകടിപ്പിക്കുന്നുവെന്നും പാര്‍ത്ഥിപന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
