ഷൂട്ടിംഗ് സഖ്യങ്ങള്‍ ഫൈനല്‍ കാണാതെ പുറത്ത്; ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് നിരാശത്തുടക്കം

JULY 27, 2024, 3:30 PM

പാരിസ്: ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് നിരാശത്തുടക്കം. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീമിനത്തില്‍ രമിത ജിന്‍ഡാല്‍- അര്‍ജുന്‍ ബബുത സഖ്യവും ഇളവനില്‍ വാളറിവന്‍ - സന്ദീപ് സിംഗ് സഖ്യവും ഫൈനല്‍ കാണാതെ പുറത്തായി.

രമിത- അര്‍ജുന്‍ സഖ്യം 628.7 പോയിന്‍റോടെ ആറാം സ്ഥാനത്തും ഇളവനില്‍- സന്ദീപ് സഖ്യം 626.3 പോയിന്‍റോടെ പന്ത്രണ്ടാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.

 ആദ്യ നാല് സ്ഥാനക്കാര്‍ക്കാണ് ഫൈനല്‍ യോഗ്യത ലഭിക്കുക.10 മീറ്റർ എയർ പിസ്റ്റള്‍ പുരുഷവിഭാഗത്തില്‍ സരബ്‌ജ്യോത് സിംഗ്, അർജുൻ ചീമ എന്നിവരും വനിതാവിഭാഗത്തില്‍ മനു ഭാകർ, റിഥം സാംഗ്‌വാൻ എന്നിവരും യോഗ്യതാ റൗണ്ടില്‍ ഇന്ന് മത്സരിക്കും. 21 ഷൂട്ടർമാരാണ് ഇന്ത്യക്കായി മത്സരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam