ഇഷാൻ കിഷന് പരുക്ക്, ദുലീപ് ട്രോഫിയിൽ സഞ്ജു പകരമെത്തും

SEPTEMBER 4, 2024, 4:13 PM

ഈ വർഷത്തെ ദുലീപ് ട്രോഫിക്കുള്ള നാല് ടീമുകളിൽ സഞ്ജു സാംസണെ ഉൾപ്പെടുത്താത്തത് ആരാധകരെ ഞെട്ടിച്ചു. രാജ്യത്തെ മികച്ച 60 താരങ്ങളുടെ പട്ടികയിൽ പോലും സഞ്ജുവിനെ ഉൾപ്പെടുത്താത്ത ബിസിസിഐയുടെ നീക്കത്തിനെതിരെയും ആരാധകർ പ്രതിഷേധമുയർത്തി. എന്നാൽ ദുലീപ് ട്രോഫി ടീമിലേക്ക് സഞ്ജുവിന് സർപ്രൈസ് കോൾ ലഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

ദുലീപ് ട്രോഫി ടീമിൽ ഇടംനേടിയ ഇഷാൻ കിഷന് ആദ്യ റൗണ്ട് മത്സരം നഷ്ടമായേക്കുമെന്ന് സൂചനയുണ്ട്. ഇതിൻ്റെ കൃത്യമായ കാരണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പരുക്കാണ് കാരണമെന്നാണ് സൂചന.

തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ബുച്ചിബാബു ടൂർണമെൻ്റിലാണ് ഇഷാൻ കളിച്ചത്. ഈ ടൂർണമെൻ്റിനിടെയാണ് ഇഷാന് പരിക്കേറ്റതെന്നാണ് കരുതുന്നത്. ഇഷാൻ കിഷൻ്റെ തിരിച്ചടി സഞ്ജുവിന് ഗുണം ചെയ്യുമെന്നാണ് സൂചന.

vachakam
vachakam
vachakam

ഇഷാൻ കിഷൻ പരിക്കേറ്റ് പുറത്തായാൽ സഞ്ജു സാംസൺ ദുലീപ്‌ട്രോഫി സ്ക്വാഡിൽ ഇടം പിടിക്കുമെന്നാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ദുലീപ് ട്രോഫിയിൽ ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യ ഡി യുടെ വിക്കറ്റ് കീപ്പറായിരുന്നു ഇഷാൻ കിഷൻ.

താരം പുറത്താകുന്നതോടെ ശ്രേയസ് അയ്യറിന്റെ കീഴിലുള്ള ഡി ടീമിലേക്കാവും സഞ്ജു സാംസൺ എത്തുക. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മോശമല്ലാത്ത റെക്കോഡുള്ള വിക്കറ്റ് കീപ്പർ ബാറ്ററുമാണ്. 62 മത്സരങ്ങളാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സഞ്ജു കളിച്ചിട്ടുള്ളത്. ഇതിൽ 38.54 ബാറ്റിങ് ശരാശരിയിൽ 3623 റൺസ് നേടാൻ താരത്തിനായി. 10 കളികളും 16 അർധസെഞ്ചുറികളും താരം സ്കോർ ചെയ്തു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സഞ്ജു അവസാന മത്സരം കളിച്ചത് ഈ വർഷം ഫെബ്രുവരിയിലാണ്.‌ 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam