സ്വന്തം തട്ടകമായ ആൻഫീൽഡിൽ ലിവർപൂളിന് ഞെട്ടിച്ച് നോട്ടിങ്ഹാം ഫോറസ്റ്റ്. അവർ എതിരില്ലാത്ത ഒരു ഗോളുകൾക്കാണ് ലിവർപൂളിനെ തകർത്തത്.72-ാം മിനിറ്റിൽ കല്ലും ഹഡ്‌സൻ ഒഡോയിയാണ് സന്ദർശകർക്കായി ലക്ഷ്യം കണ്ടത്.
1969ന് ശേഷം ആദ്യമായാണ് ആൻഫീൽഡിൽ ഫോറസ്റ്റ് വിജയം സ്വന്തമാക്കുന്നത്. പന്തടകത്തിലും ലക്ഷ്യത്തിലേക്ക് നിറയൊഴിക്കുന്നതിലുമെല്ലാം ആതിഥേയർ മുന്നിട്ടു നിന്നെങ്കിലും ഗോൾ മടക്കാനായില്ല.
ആദ്യ പകുതിയിൽ ഇരുടീമുകളും ഗോൾ രഹിത സമനിലയിൽ പിരിയുകയായിരുന്നു. എന്നാൽ 72ാം മിനിറ്റിൽ കളിയുടെ ഗതി നിർണയിച്ച ഗോളെത്തി. വലതുവിങിൽ നിന്ന് ആന്റണി എലാംഗ നൽകിയ ലോങ് ബോൾ സ്വീകരിച്ച് ഹഡ്‌സൻ ഒഡോയി കുതിച്ചുകയറി. ബോക്‌സിന് തൊട്ടുപുറത്തുനിന്ന് ഉതിർത്ത വലംകാലൻ ഷോട്ട് അലിസൻ ബക്കറെ മറികടന്ന് വലയിൽ കയറി.
അവസാന മിനിറ്റുവരെയും ഗോൾ മടക്കാനുള്ള ചെമ്ബടയുടെ ശ്രമങ്ങളെ നോട്ടിങ്ഹാം പ്രതിരോധനിര കൃത്യമായി തടഞ്ഞുനിർത്തി. പുതിയ പരിശീലകൻ ആർനെ സ്ലോട്ടിന് കീഴിൽ ക്ലബിന്റെ ആദ്യ തോൽവിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്